ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസിനും, കുടുംബത്തിനും ഭീഷണി സന്ദേശമയച്ച സ്ത്രീ അറസ്റ്റില്‍. ഡബ്ലിനിലെ ലൂക്കന്‍ സ്വദേശിയായ Sandra Barry എന്ന 40-കാരിയെ ആണ് ഗാര്‍ഡ അറസ്റ്റ് കോടതിയില്‍ ഹാജരാക്കിയത്.
‘നിങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഭയാനകമായിരിക്കുമല്ലേ’ എന്ന തരത്തിലുള്ള ഒരു മെസേജ് ഇവര്‍ ഹാരിസിന് അയച്ചതായാണ് ഗാര്‍ഡ കോടതിയെ അറിയിച്ചത്. ഇതിന് പുറമെ വേറെയും ഭീഷണി സന്ദേശങ്ങള്‍ പ്രതി, ഹാരിസിന് അയച്ചിട്ടുണ്ടെന്ന് ഗാര്‍ഡ കോടതിയില്‍ ബോധിപ്പിച്ചു.
Harassment, Harmful Communications and Related Offences Act 2020-ലെ സെക്ഷന്‍ 4 (1), (3) എന്നിവയാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. Dublin District Court-ലാണ് ഇവരെ ഹാജരാക്കിയത്. ഭീഷണി, അപകടപ്പെടുത്താന്‍ ഉദ്ദേശിക്കല്‍ മുതലായവയാണ് സന്ദേശങ്ങളില്‍ അടങ്ങിയിരുന്നതെന്നും ഗാര്‍ഡ കോടതിയെ അറിയിച്ചു. കേസ് വീണ്ടും ഡിസംബര്‍ 18-ന് പരിഗണിക്കും. അതുവരെ പ്രതി എല്ലാ ആഴ്ചയും അടുത്ത ഗാര്‍ഡ സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും ജഡ്ജ് ഉത്തരവിട്ടു.
സൈമണ്‍ ഹാരിസിനും കുടുംബത്തിനും നേരെ നേരത്തെയും ബോംബ് വച്ചതായി അടക്കമുള്ള ഭീഷണികള്‍ ഉണ്ടായിരുന്നു.






