ടിപ്പററിയിൽ യുവാവിന് നേരെ ക്രൂര ആക്രമണം

കൗണ്ടി ടിപ്പററിയിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം. ശനിയാഴ്ച പുലർച്ചെ 1.40-ഓടെ Cahir-ലെ Abbey Street – Barrack Street പ്രദേശത്തു വച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ 20-ലേറെ പ്രായമുള്ള യുവാവ് Tipperary University Hospital-ൽ ചികിത്സയിലാണ്.

സംഭവത്തിൽ അന്വേഷണമരംഭിച്ച ഗാർഡ ദൃക്ഷക്ഷികൾ ഉണ്ടെങ്കിൽ തങ്ങളെ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നുണ്ട്. Cahir-ലെ Abbey Street – Barrack Street പ്രദേശത്ത് ഡിസംബർ 20 ശനിയാഴ്ച പുലർച്ചെ 1.15-നും 2 മണിക്കും ഇടയിൽ ഉണ്ടായിരുന്നവർക്കോ, യാത്ര ചെയ്തവർക്കോ സംഭവത്തെ പറ്റി എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക. ഈ വഴി കടന്നുപോയ വാഹനങ്ങളിലെ ഡാഷ് ക്യാമറയിൽ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞിരിക്കാൻ സാധ്യതയുമുണ്ട് എന്നതിനാൽ അതും പരിശോധിക്കുക.:
Cahir Garda Station – 052 744 5630
Garda Confidential Line – 1800 666 111

Share this news

Leave a Reply