Goretti കൊടുങ്കാറ്റ് എത്തുന്നതിനു മുന്നോടിയായി അയർലണ്ടിലെ നാലു കൗണ്ടികളിൽ യെല്ലോ വാണിങ് നൽകി കാലാവസ്ഥ വകുപ്പ്. Cork, Kerry, Waterford, Wexford എന്നിവിടങ്ങളിൽ ആണ് ഇന്ന് (വ്യാഴം) പകൽ 12 മണി മുതൽ രാത്രി 8 മണി വരെ യെല്ലോ സ്‌നോ, റെയിൻ വാണിങ്ങുകൾ നൽകിയിരിക്കുന്നത്. രാജ്യത്ത് ശക്തമായ തണുപ്പ് തുടരുന്നതിനിടെയാണ് കൊടുങ്കാറ്റിന്റെ വരവ്.
കൊടുങ്കാറ്റിന് ഒപ്പം എത്തുന്ന ശക്തമായ മഴയെ തുടർന്ന് മിന്നൽ പ്രളയം, യാത്ര ദുഷ്കരമാകൽ, റോഡിലെ കാഴ്ച തടസപ്പെടൽ എന്നിവയും, ഒപ്പം റോഡിൽ മഞ്ഞ് ഉറയുകയും ചെയ്യും. യാത്രക്കാർ അതീവ ജാഗ്രത പാലിക്കുക.
അതേസമയം Goretti കൊടുങ്കാറ്റ് യുകെയെ ആകും കൂടുതലായി ബാധിക്കുക. നോർത്തേൺ അയർലണ്ടിലെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളിൽ ബുധനാഴ്ച അർദ്ധരാത്രി നിലവിൽ വന്ന യെല്ലോ ഐസ് വാണിങ് ഇന്ന് രാത്രി 10 മണി വരെ തുടരും. ഇവിടെയും ശക്തമായ മഴയും മഞ്ഞും പ്രതീക്ഷിക്കുന്നു.






