അയർലണ്ടിൽ ഫസ്റ്റ് ഹോം സ്കീം വഴി വീട് വാങ്ങാൻ സഹായം ലഭിക്കുന്നവരുടെ എണ്ണം റെക്കോർഡിൽ

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള പദ്ധതിയായ ഫസ്റ്റ് ഹോം സ്കീം വഴി ധനസഹായം ലഭിക്കുന്നവരുടെ എണ്ണം റെക്കോർഡിൽ. 2025 ജനുവരി മുതൽ നവംബർ വരെ ഈ പദ്ധതി വഴി സഹായത്തിന് അനുമതി കിട്ടിയവരുടെ എണ്ണം 30,000-ൽ അധികമാണെന്നാണ് Banking and Payments Federation Ireland (BPFI) കണക്കുകൾ വ്യക്തമാക്കുന്നത്. ഈ തുക എല്ലാം കൂടി ഏകദേശം 10 ബില്യൺ യൂറോ വരും.

നവംബർ മാസത്തിൽ മാത്രം ആകെ 4,251 മോർട്ട്ഗേജുകൾ ആണ് അപ്രൂവ് ചെയ്തത്. ഇതിൽ 59 ശതമാനവും (2,512) ഫസ്റ്റ് ടൈം ബയർമാർക്കാണ്. 2015-ൽ ഇതേ കാലയളവിൽ ഉണ്ടായിരുന്ന ഫസ്റ്റ് ടൈം മോർട്ഗേജ് അപ്രൂവലുകളുടെ മൂല്യത്തെക്കാൾ നാലിരട്ടി ആണ്‌ 2025-ൽ നൽകിയത്.

അതേസമയം നവംബർ മാസം വരെ ആകെ അപ്രൂവൽ നൽകിയ മോർട്ട്ഗേജുകളുടെ എണ്ണം 49,760 ആണ്. ആകെ മൂല്യം 15.8 ബില്യൺ യൂറോ. പക്ഷേ 2024 നവംബർ മാസത്തെ അപേക്ഷിച്ച് അപ്രൂവലുകളുടെ എണ്ണത്തിൽ 3.4% കുറവ് വന്നിട്ടുണ്ട്. മൂല്യത്തിൽ 0.8 ശതമാനവും.

റീ മോർട്ട്ഗേജസ്/ മോർട്ട്ഗേജ് സ്വിച്ചിങ് ഒരു വർഷത്തിനിടെ 19.4 ശതമാനവും, അവയുടെ മൂല്യം 25 ശതമാനവും വർദ്ധിച്ചതായും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

Share this news

Leave a Reply