ലിമറിക്കിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു

ലിമറിക്കില്‍ വീടിന് തീ പിടിച്ച് ഒരാൾ മരിച്ചു.  ശനിയാഴ്ച വൈകിട്ടാണ് Castletroy-ലെ Singland-ലുള്ള Chesterfield Downes-ലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ 60-ലേറെ പ്രായമുള്ള സ്ത്രീ മരിച്ചത്.

വൈകിട്ട് 5:22-ഓടെയാണ് തീപിടിത്തത്തെ കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ നിലവില്‍ സംശയകരമായി ഒന്നുമില്ല എന്ന നിഗമനത്തിലാണ്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.

Share this news

Leave a Reply