ചന്ദ്ര കൊടുങ്കാറ്റിനെ തുടര്‍ന്ന് നല്‍കിയ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം നല്‍കിയ ഓറഞ്ച് വാണിങ്ങിന് പകരം ഇന്ന് അയര്‍ലണ്ടിലെങ്ങും യെല്ലോ വിന്‍ഡ് വാണിങ് നിലവില്‍ വന്നു. ചൊവ്വ പുലര്‍ച്ചെ 3 മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പ് രാത്രി 11 മണി വരെ തുടരും.
തീരപ്രദേശങ്ങളിലും, തുറസ്സായ പ്രദേശങ്ങളിലും കാറ്റ് ശക്തമാകുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുക, സാധനങ്ങള്‍ പറന്നുവന്നുവീഴുക മുതലായവയും ശ്രദ്ധിക്കണം. യാത്രക്കാര്‍ പ്രത്യേകം ജാഗ്രത പാലിക്കുക.
വിന്‍ഡ് വാണിങ്ങിന് പുറമെ കാറ്റിനൊപ്പം ശക്തമായ മഴ പ്രതീക്ഷിക്കുന്ന Carlow, Kilkenny, Louth, Wexford, Wicklow, Waterford എന്നീ കൗണ്ടികളില്‍ പ്രത്യേക യെല്ലോ റെയിന്‍ വാണിങ്ങും നിലവില്‍ വന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പ് രാത്രി 11 മണി വരെ തുടരും. മഴയെ തുടര്‍ന്ന് ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, പുഴ നിറഞ്ഞ് കവിയല്‍, യാത്രയ്ക്ക് ബുദ്ധിമുട്ട് എന്നിവയും ഉണ്ടാകും.
നോർത്തേൺ അയർലണ്ട് കാലാവസ്ഥ
ചന്ദ്ര കൊടുങ്കാറ്റിനെ തുടർന്ന് നോർത്തേൺ അയർലണ്ടിലെ Antrim, Down, Derry എന്നീ കൗണ്ടികളിൽ ചൊവ്വാഴ്ച രാവിലെ 5 മണി മുതൽ രാത്രി 9 മണി വരെ ആംബർ വിൻഡ് വാണിങ് നിലവിൽ വരും. ഇവിടങ്ങളിൽ ശക്തമായ കാറ്റിൽ അനുബന്ധ നാശനഷ്ടങ്ങൾക്ക് സാധ്യത ഉണ്ട്.
ഇതിന് പുറമെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളിൽ ഇന്ന് അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച രാത്രി 11.59 വരെ യെല്ലോ റെയിൻ, വിൻഡ് വാണിങ്ങുകളും നിലവിൽ വരും. ശക്തമായ കാറ്റിനൊപ്പം എത്തുന്ന മഴ ഇവിടങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കുകയും, യാത്ര തടസപ്പെടുത്തുകയും ചെയ്യും. യാത്രക്കാർ ജാഗ്രത പാലിക്കുക.






