ചന്ദ്ര കൊടുങ്കാറ്റിനോടൊപ്പമെത്തിയ ശക്തമായ മഴയില്‍ കില്‍ക്കെന്നി കൗണ്ടിയിലെ രണ്ട് പുഴകള്‍ കരകവിഞ്ഞൊഴുകി. Graiguenamanagh പട്ടണത്തിലെ Barrow, Duiske എന്നീ നദികള്‍ കരവവിഞ്ഞൊഴുകിയതോടെ പട്ടണം പ്രളയത്തിലായി.
വെള്ളപ്പൊക്കം നിയന്ത്രിക്കാനായി എമര്‍ജന്‍സി സര്‍വീസ് പട്ടണത്തിലെത്തിയിട്ടുണ്ട്. വെള്ളം കയറിക്കിടക്കുന്നതിനാല്‍ ടൗണിലെ മെയിന്‍ സ്ട്രീറ്റില്‍ പോകരുതെന്നും, അത് സുരക്ഷിതമല്ലെന്നും കില്‍ക്കെന്നി കൗണ്ടി കൗണ്‍സില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇവിടേയ്ക്ക് വാഹനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
കാറ്റിനോടൊപ്പം ശക്തമായ മഴയെത്തുടര്‍ന്ന് Carlow, Kilkenny, Louth, Wexford, Wicklow, Waterford എന്നീ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ യെല്ലോ വാണിങ് പ്രഖ്യാപിച്ചിരുന്നു. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ 3 മണിക്ക് നിലവില്‍ വന്ന വാണിങ് രാത്രി 11 മണി വരെ തുടരും. ഇതിന് പുറമെ രാജ്യമെങ്ങും ഇന്ന് യെല്ലോ വിന്‍ഡ് വാണിങ്ങും നിലവിലുണ്ട്.






