കോർക്കിൽ അതിശക്തമായ മഴ പെയ്തേക്കും; വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി കൗണ്ടി കൗൺസിൽ

കോർക്കിൽ അതിശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായേക്കാം എന്നു മുന്നറിയിപ്പ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കോർക്ക് സിറ്റി കൗണ്ടി കൗൺസിൽ അറിയിച്ചു. അതേസമയം അതിശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നതിനാൽ കോർക്ക്, കെറി കൗണ്ടികളിൽ കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം യെല്ലോ വാണിങ് നൽകിയിരുന്നു. ഇന്നലെ അർദ്ധരാത്രി 12 മണിക്ക് നിലവിൽ വന്ന മുന്നറിയിപ്പ് ഇന്ന് (ബുധൻ) രാത്രി 12 വരെ തുടരും. ഇതിനു പുറമെ കൗണ്ടി വെക്സ്ഫോർഡിലും ഇന്ന് ഉച്ച മുതൽ യെല്ലോ റെയ്ൻ വാണിങ് നൽകിയിട്ടുണ്ട്. … Read more

അയർലണ്ടിൽ ഈയാഴ്ചയിലുടനീളം മഴ; പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യത

അയര്‍ലണ്ടില്‍ ഈയാഴ്ച കാലാവസ്ഥ സ്ഥിരതയില്ലാതെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴയും അലോസരപ്പെടുത്തും. ഇന്ന് രാവിലെ പലയിടത്തും ഐസ് രൂപപ്പെട്ട് കാണാന്‍ സാധ്യതയുണ്ടെങ്കിലും പിന്നീട് വെയില്‍ ലഭിക്കുകയും, അന്തരീക്ഷം ചൂട് പിടിക്കുകയും ചെയ്യും. പടിഞ്ഞാറന്‍ കൗണ്ടികളില്‍ ചെറിയ മഴ പെയ്‌തേക്കാനും സാധ്യതയുണ്ട്. ഉച്ചയോടെ പല കൗണ്ടികളിലേയ്ക്കും മഴ വ്യാപിക്കും. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 5 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ മഴ കുറയുകയും, അതേസമയം താപനില മൈനസ് 1 ഡിഗ്രി … Read more

കോർക്കിൽ ഇന്നും നാളെയും വെള്ളപ്പൊക്കത്തിന് സാധ്യത; കാരണം സൂപ്പർ മൂൺ

കോര്‍ക്കിലെ പല പ്രദേശങ്ങളിലും ഇന്നും (വെള്ളി) നാളെയുമായി (ശനിയാഴ്ച) വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ്. ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് എത്തുകയും, പൂര്‍ണ്ണവലിപ്പത്തില്‍ കാണുകയും ചെയ്യുന്നതുമായ സാഹചര്യത്തില്‍ (Super moon) ജലാശയങ്ങളിലെ തിരമാലകളും, ജലനിരപ്പും ഉയരുന്നതാണ് (വേലിയേറ്റം) വെള്ളപ്പൊക്കത്തിന് കാരണമാകുക. ഇന്ന് വൈകുന്നേരം 5 മണിയോടെ തിരമാലകള്‍ ഉയരും. കോര്‍ക്കിലെ തീരപ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ഏറ്റവും ഉയരത്തില്‍ തിരമാലകള്‍ ഉയരുന്ന ദിവസങ്ങളായേക്കാം ഇതെന്നാണ് വിദഗ്ദ്ധരുടെ … Read more

Gerrit കൊടുങ്കാറ്റ്: അയർലണ്ടിലെ 7 കൗണ്ടികളിൽ മുന്നറിയിപ്പ്; കോർക്കിൽ വെള്ളപ്പൊക്കം

അയര്‍ലണ്ടില്‍ Gerrit കൊടുങ്കാറ്റ് അസ്വസ്ഥത സൃഷ്ടിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ഏഴ് കൗണ്ടികളില്‍ ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ക്ലെയര്‍, കെറി, ഡോണഗല്‍, ഗോള്‍വേ, ലെയിട്രിം, മേയോ, സ്ലൈഗോ എന്നിവിടങ്ങളിലാണ് യെല്ലോ വിന്‍ഡ്, റെയിന്‍ വാണിങ്ങുകള്‍ നല്‍കിയിട്ടുള്ളത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി 12 മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പുകള്‍ വെള്ളിയാഴ്ച രാവിലെ 6 മണി വരെ തുടരും. ശക്തമായ മഴ, കാറ്റ് എന്നിവ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുകയും, യാത്ര ദുഷ്‌കരമാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് … Read more

തുടർച്ചയായ മഴ, വെള്ളപ്പൊക്ക സാധ്യത; അയർലണ്ടിലെ 3 കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം

ശക്തമായ മഴയും, വെള്ളപ്പൊക്ക സാധ്യതയും മുന്നില്‍ക്കണ്ട് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ കാലാവസ്ഥാ നിരീക്ഷണവകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബാബേറ്റ് കൊടുങ്കാറ്റിനൊപ്പമെത്തിയ മഴ കഴിഞ്ഞയാഴ്ച കോര്‍ക്ക് അടക്കമുള്ള പ്രദേശങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. തിങ്കളാഴ്ച രാവിലെ 4 മണി മുതല്‍, ചൊവ്വാഴ്ച രാവിലെ 4 മണി വരെ 24 മണിക്കൂര്‍ നേരമാണ് കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ, വെള്ളപ്പൊക്കം, റോഡിലെ കാഴ്ച മങ്ങല്‍, യാത്ര ദുഷ്‌കരമാകല്‍ എന്നിവയ്ക്ക് … Read more

അയർലണ്ടിൽ വീണ്ടും വീശിയടിച്ച് ബാബേറ്റ് കൊടുങ്കാറ്റ്; 20,000 യൂറോ വരെ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ

അയര്‍ലണ്ടില്‍ ബാബേറ്റ് കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നത് ഇന്നലെയും തുടര്‍ന്നു. ശക്തമായ മഴയും, കാറ്റും, വെള്ളപ്പൊക്കവും രാജ്യത്ത് പലയിടത്തും വെള്ളിയാഴ്ചയും ഗതാഗത സ്തംഭനത്തിനും മറ്റും കാരണമായി. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഡബ്ലിന്‍, വിക്ക്‌ലോ കൗണ്ടികളില്‍ ഇന്ന് രാവിലെ 8 മണി വരെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് വാണിങ് നല്‍കിയിരുന്നു. വെള്ളിയാഴ്ച ഡബ്ലിനില്‍ പലയിടത്തും പ്രാദേശികമായുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡ് യാത്ര ദുഷ്‌കരമായി. റെയില്‍ ഗതാഗതത്തിനും തടസം നേരിട്ടു. അതേസമയം ഈയാഴ്ച കോര്‍ക്കില്‍ പെയ്ത ശക്തമായ മഴയെ … Read more

ശക്തമായ മഴയും കാറ്റുമായി ഇന്നും ബബേറ്റ് എത്തും; മൂന്ന് കൗണ്ടികളിൽ മുന്നറിയിപ്പ്, കോർക്കിൽ അതീവ ജാഗ്രത

ബബേറ്റ് കൊടുങ്കാറ്റ് ഉയര്‍ത്തുന്ന ഭീഷണി തുടരുന്ന സാഹചര്യത്തില്‍, കോര്‍ക്ക്, കെറി, ലിമറിക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പായ Met Eireann. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.7 മുതല്‍ രാവിലെ 9 മണി വരെയാണ് മുന്നറിയിപ്പ്. രാത്രി തുടങ്ങുന്ന ശക്തമായ മഴ രാവിലെയും തുടരും. ശക്തമായ മഴയും, വെള്ളപ്പൊക്കവും ഉണ്ടായേക്കാമെന്നതിനാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും, ഡ്രൈവ് ചെയ്യുമ്പോള്‍ അതീവജാഗ്രത പാലിക്കുകയും വേണം. ബുധനാഴ്ച ബബേറ്റ് കൊടുങ്കാറ്റിനൊപ്പം വന്ന ശക്തമായ മഴ കോര്‍ക്കിലെ നിരവധി പ്രദേശങ്ങള്‍ … Read more

കോർക്കിൽ നാശം വിതച്ച് ബബേറ്റ്‌ കൊടുങ്കാറ്റ്; സഹായത്തിനെത്തി സൈന്യം

അയർലണ്ടിൽ ബുധനാഴ്ച വീശിയടിച്ച ബബേറ്റ്‌ കൊടുങ്കാറ്റിൽ വൻ നാശനഷ്ടം. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം കാറ്റു വീശിയതോടെ നിരവധി വീടുകളും കെട്ടിടങ്ങളും ഭാഗികമായി തകർന്നു. കോർക്കിൽ ആയിരക്കണക്കിന് വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കോർക്കിൽ വൃത്തിയാക്കൽ നടപടികൾ പുരോഗമിക്കുകയാണ്. കിഴക്കൻ കോർക്കിലെ Midleton – ൽ നെഞ്ചൊപ്പം വെള്ളമുയർന്നതോടെ ആളുകൾക്ക് ക്ലേശപ്പെട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടി വന്നു. ഒരു മാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് ഇവിടെ 24 മണിക്കൂറിനിടെ പെയ്തത്. ഇവിടെ സഹായത്തിനായി സൈന്യത്തെ നിയോഗിച്ചു. … Read more

അതിശക്തമായ മഴ, വെള്ളപ്പൊക്ക സാധ്യത; കോർക്ക്, കെറി, വാട്ടർഫോർഡ് കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

ശക്തമായ മഴ പെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നീ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് വാണിങ്. ശക്തമായ മഴ, പ്രാദേശികമായ വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കടലില്‍ ശക്തമായ തിരമാലകള്‍ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച രാവിലെ 6 മണിമുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി വരെയാണ് മുന്നറിയിപ്പ്. അതേസമയം Clare, Limerick, Tipperary, Kilkenny, Wexford എന്നിവിടങ്ങളില്‍ യെല്ലോ റെയിന്‍ വാണിങ്ങും നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 6 മണിമുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിവരെയാണ് … Read more

അയർലണ്ടിൽ ഇന്ന് അതിശക്‌തമായ മഴ; വിവിധയിടങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ഇന്ന് (ചൊവ്വ) വൈകിട്ടും, രാത്രിയിലുമായി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇത് പ്രാദേശികമായ വെള്ളപ്പൊക്കമുണ്ടാക്കുന്നതിനൊപ്പം, യാത്ര ദുര്‍ഘടമാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 6 മണിമുതല്‍ നാളെ പുലര്‍ച്ചെ 3 മണിവരെ Clare, Cork, Kerry, Limerick, Tipperary, Donegal, Connacht എന്നിവിടങ്ങളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 30 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കും. ഇതിന് പുറമെ വൈകിട്ട് 5 മണിമുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 3 മണിവരെ … Read more