ഡബ്ലിനിൽ അപകടകരമായ രീതിയിൽ സ്‌ക്രാംബ്ലർ ബൈക്ക് ഓടിച്ചയാൾ അറസ്റ്റിൽ

ഡബ്ലിൻ 15-ലെ Mulhuddart-ൽ അപകടകരമായി സ്‌ക്രാംബ്ലർ ബൈക്ക് ഓടിച്ചയാൾ അറസ്റ്റിൽ. സ്‌ക്രാംബ്ലർ ബൈക്കുകൾ നിരവധി അപകടങ്ങൾക്ക് കാരണമായതിനെ തുടർന്ന് രാജ്യത്ത് വ്യാപക എതിർപ്പുകൾ ഉയരുന്നതിനിടെയാണ് സംഭവം.

ബുധനാഴ്ച പ്രദേശത്തെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഗാർഡ സജീവ പട്രോളിംഗിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു അപകടകരമായ രീതിയിൽ ഒരാൾ സ്‌ക്രാംബ്ലർ ബൈക്ക് ഓടിക്കുന്നത് കണ്ടത്. 20-ലേറെ പ്രായമുള്ള ഇയാളെ അറസ്റ്റ് ചെയ്ത ഗാർഡ, 1961-ലെ റോഡ് ട്രാഫിക് ആക്ട് സെക്ഷൻ 109 A പ്രകാരം വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ഇയാൾക്കെതിരെ റോഡ് ട്രാഫിക് ലംഘന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

Share this news

Leave a Reply