അയര്‍ലണ്ടിലെ പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ്, കുട്ടികള്‍ക്കായി പ്രത്യേക പരിശീലനമാരംഭിക്കുന്നു. 13 വയസിന് താഴെയുള്ള കുട്ടികള്‍ക്കായാണ് ജൂനിയര്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് സെഷനുകള്‍ ഒരുക്കുന്നത്.
ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 14 വരെ എല്ലാ ശനിയാഴ്ചയും ആറ് സെഷനുകളാണ് ഉണ്ടാകുക. സമയം വൈകിട്ട് 3 മണി മുതല്‍ 6 മണി വരെ. ആറ് സെഷനുകള്‍ക്കുമായി 20 യൂറോ ആണ് ഫീസ്. ലൊക്കേഷന്‍ River Valley Community Centre Swords (K67 T6T7)
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0872633364
www.swordscricketclub.ie

ഔട്ട്‌ഡോര്‍ ട്രെയിനിങ് സെഷനുകള്‍ മാര്‍ച്ച് മാസത്തോടെ ആരംഭിക്കുന്നതാണ്.




