വാട്ടർഫോർഡ്: കുട്ടികളുടെ സർഗ്ഗാത്മകമായ വളർച്ചയ്ക്കും ദിശാബോധത്തിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) കീഴിലുള്ള ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’ പ്രത്യേക ബോധവൽക്കരണ ക്ലാസ്സും ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 വ്യാഴാഴ്ച ഫാരൻഷൊനീൻ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി.
കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കാനും സാമൂഹിക ബോധമുള്ള തലമുറയെ വാർത്തെടുക്കാനും ലക്ഷ്യമിട്ട് രണ്ട് സെഷനുകളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
സെഷൻ 1 (ഉച്ചയ്ക്ക് 1.00 – 2.30): ‘Nurturing Excellence beyond the classroom’ എന്ന പ്രമേയത്തിൽ പ്രൈമറി, സെക്കൻഡറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസ് നടക്കും. പാഠപുസ്തകങ്ങൾക്ക് പുറമെ കുട്ടികളുടെ സഹജമായ കഴിവുകൾ എങ്ങനെ തിരിച്ചറിയാമെന്നും വളർത്താമെന്നും ചർച്ച ചെയ്യുന്ന ഓപ്പൺ ഫോറവും ഇതിന്റെ ഭാഗമായി ഉണ്ടാകും.
സെഷൻ 2 (ഉച്ചയ്ക്ക് 2.30 – 4.00): ‘ജീവിതമാണ് ലഹരി’ എന്ന സന്ദേശമുയർത്തി സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വർക്ക്ഷോപ്പ്. സൗത്ത് ടിപ്പററി കമ്മ്യൂണിറ്റി സർവീസുമായി സഹകരിച്ചാണ് ‘Say No to Drugs’ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ മലയാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ദയാനന്ദ്: 0894873070
നിഷ ഷിനു: 0877797397






