തായ്‌ലൻഡിൽ നിന്നും ഡബ്ലിൻ എയർപോർട്ടിൽ വിമാനമിറങ്ങിയ ആൾ കഞ്ചാവുമായി അറസ്റ്റിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 183,000 യൂറോയുടെ കഞ്ചാവുമായി എത്തിയ ചെറുപ്പക്കാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് തായ്‌ലന്‍ഡില്‍ നിന്നും വിമാനമിറങ്ങിയ 20-ലേറെ പ്രായമുള്ള പുരുഷന്റെ ബാഗില്‍ നിന്നും പരിശോധനയ്ക്കിടെ 9.2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. വായു കടക്കാത്ത തരത്തില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്.

അറസ്റ്റിലായ ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. മയക്കുമരുന്ന് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

Share this news

Leave a Reply