കൗണ്ടി ഡബ്ലിനിലെ സ്വോര്‍ഡ്‌സില്‍ 188,000 യൂറോ പണവും, മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. പ്രദേശത്തെ വീടുകളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 40-ലേറെ പ്രായമുള്ള പ്രതി, 188,450 യൂറോ പണവും, ലഹരിമരുന്നായ കൊക്കെയ്‌നുമായി അറസ്റ്റിലായത്. ഒപ്പം തെളിവ് സംബന്ധിയായ മറ്റ് ചിലതും ഗാര്‍ഡ് പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. കേസില്‍ അന്വേഷണം തുടരുകയാണ്.




