IRP കാർഡ് പുതുക്കലിലെ കാലതാമസം; ക്രാന്തി അയർലണ്ടിന്റെ പ്രതിഷേധം ഇന്ന്

ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ നടത്തുന്ന സമരം ഇന്ന്. ഐആർപി കാർഡ് പുതുക്കലിൽ ഉണ്ടാകുന്ന കാലതാമസം കുടിയേറ്റ സമൂഹത്തിനെ സാരമായി ബാധിക്കുന്ന അവസ്ഥയാണ്. നിരവധി ആളുകളുടെ ജോലിയെയും യാത്രകളെയും കുടുംബജീവിതത്തെയും സാരമായി ഇപ്പോൾ തന്നെ ബാധിച്ചു. ക്രാന്തി അയർലണ്ട് ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുകയാണ്.

ഇതോടൊപ്പം തന്നെ ശക്തമായ
രാഷ്ട്രീയ സമ്മർദ്ദം ചെലുത്താൻ ഉള്ള ശ്രമങ്ങളും ക്രാന്തി ചെയ്യുന്നുണ്ട്. ലേബർ പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റുകൾ, സിൻ ഫെയ്ൻ തുടങ്ങിയ പാർട്ടികളിലെ ജനപ്രതിനിധികൾ ഈ വിഷയം അടുത്ത ആഴ്ച പാർലമെന്റിൽ ഉന്നയിക്കുന്ന കാര്യം ക്രാന്തി ഉറപ്പുവരുത്തിയിട്ടുണ്ട്.

അതോടൊപ്പം തന്നെ വ്യക്തികളിൽ നിന്ന് പരാതികൾ നേരിട്ട് കേൾക്കുന്നതിനായി വിവിധ രാഷ്ട്രീയ പ്രതിനിധികൾ ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കും.

കുടിയേറ്റ സമൂഹത്തിന്റെ ക്ഷേമം മാത്രമാണ് ക്രാന്തിയുടെ ലക്ഷ്യം എന്നും, സമാനമായ നിരവധി വിഷയങ്ങളിൽ ഇതിനുമുമ്പും ക്രാന്തി അയർലൻഡ് പങ്കെടുത്ത് വിജയിപ്പിച്ചിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു. തികച്ചും ന്യായമായ അവകാശങ്ങൾക്ക് വേണ്ടി നടക്കുന്ന
സമാധാനപരമായ ഈ പ്രതിഷേധത്തിൽ പങ്കുചേരാൻ മുഴുവൻ കുടിയേറ്റ സമൂഹത്തിനോടും ക്രാന്തി ഭാരവാഹികൾ ആഹ്വാനം ചെയ്തു.

പ്രതിഷേധ വേദി:
GNIB office
13/14Burgh Quay, Dublin 2
D02 XK70

Share this news

Leave a Reply