കാലാവധി കഴിഞ്ഞ IRP കാർഡുമായി ക്രിസ്മസിന് നാട്ടിൽ പോകാം; ഉത്തരവിറക്കി ഐറിഷ് സർക്കാർ

ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന, Irish Residence Permit (IRP) കാലാവധി തീര്‍ന്ന ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി അയര്‍ലണ്ടിലെ നീതിന്യായവകുപ്പ്. IRP കാലഹരണപ്പെട്ടതിനാല്‍ ആശങ്കയില്‍ കഴിയുന്നവര്‍ക്ക് പരിഹാരമായി പുതിയ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഡിസംബര്‍ 6 മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലളവില്‍, കാലാവധി തീര്‍ന്ന IRP കാര്‍ഡുമായി വിദേശ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് യാത്ര ചെയ്യാമെന്നും, തിരികെ അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ ഈ കാര്‍ഡ് തന്നെ കാണിച്ചാല്‍ മതിയെന്നും പുതിയ ഉത്തരവില്‍ … Read more

ക്രിസ്മസ് കാല യാത്ര; IRP പുതുക്കേണ്ടവർ ഒക്ടോബർ 31-നു മുമ്പ് അപേക്ഷ നൽകണം

ക്രിസ്മസ് കാല യാത്രകള്‍ക്ക് മുന്നോടിയായി IRP കാര്‍ഡ് പുതുക്കേണ്ടവര്‍ ഒക്ടോബര്‍ 31-ന് മുമ്പായി അപേക്ഷകള്‍ നല്‍കണമെന്ന് ഇമിഗ്രേഷന്‍ വകുപ്പ്. അവധിക്കാലം പ്രമാണിച്ച് ധാരാളം അപേക്ഷകള്‍ ലഭിക്കുന്നതായും, അപേക്ഷ ലഭിച്ച ശേഷം വിവരങ്ങള്‍ പരിശോധിച്ച് പുതുക്കിയ IRP കാര്‍ഡ് കൈയില്‍ കിട്ടാനായി ആറാഴ്ച വരെ എടുത്തേക്കുമെന്നും വകുപ്പ് വ്യക്തമാക്കുന്നു. അതിനാല്‍ കാലതാമസമില്ലാതെ പുതുക്കല്‍ അപേക്ഷകള്‍ നല്‍കുന്നത് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഡബ്ലിന്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് IRP കാര്‍ഡ് പുതുക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്: https://inisonline.jahs.ie/user/login ഒക്ടോബര്‍ 31-ന് ശേഷം … Read more

യു.കെ വിസ ഫീസ് വർദ്ധിപ്പിച്ചു; അയർലണ്ടിലും ഫീസ് കൂടുമോ?

ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളുടെ വിസാ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍. ഒക്ടോബര്‍ 4 മുതല്‍ ആറ് മാസത്തിന് താഴെയുള്ള വിസിറ്റിങ് വിസയ്ക്ക് 15 പൗണ്ടും, സ്റ്റുഡന്റ് വിസയ്ക്ക് 127 പൗണ്ടും വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ വിസിറ്റിങ് വിസയ്ക്കുള്ള ചെലവ് 115 യൂറോയും, സ്റ്റുഡന്റ് വിസയുടേത് 490 യൂറോയും ആയി ഉയരും. മിക്ക വര്‍ക്ക് വിസകളുടെയും, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയുടെയും ഫീസും വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിദേശവിദ്യാര്‍ത്ഥികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും, യു.കെയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേപോലെ തിരിച്ചടിയാകുന്നതാണ് പുതിയ … Read more

IRP കാർഡ് വഴി ഐറിഷ് സർക്കാർ കൊയ്യുന്നത് കൊള്ളലാഭം; ഫീസ് കുറയ്ക്കുമോ?

Irish Residence Permit (IRP)-മായി ബന്ധപ്പെട്ട ഫീസ് കുറയ്ക്കാന്‍, വരുന്ന ബജറ്റില്‍ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യം. കുടിയേറ്റക്കാരുടെ The Fair Fees Campaign Group ആണ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീയോട് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ 300 യൂറോയാണ് IRP കാര്‍ഡിനുള്ള ഫീസ്. ഇയുവിന് പുറത്തുള്ള ഇന്ത്യക്കാരടക്കമുള്ളവര്‍ ഓരോ വര്‍ഷവും കാര്‍ഡിനായി ഇത്രയും വലിയ തുക മുടക്കേണ്ട അവസ്ഥയിലാണ്. അയര്‍ലണ്ടില്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ ഫീസ് യഥാക്രമം 75, 55 യൂറോ ആണ്. ഇതിന് … Read more

IRP കാർഡ് പുതുക്കാൻ അപേക്ഷ ഇനി 3 മാസം മുമ്പേ കൊടുക്കാം

ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്ക് തങ്ങളുടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ (Irish Residence Permit – IRP) പുതുക്കാനായി ഇനിമുതല്‍ കാലാവധി തീരുനാനതിന് 12 ആഴ്ച അഥവാ മൂന്ന് മാസം മുമ്പ് തന്നെ അപേക്ഷ നല്‍കാം. നേരത്തെ ഇത് നാലാഴ്ച അഥവാ ഒരു മാസം മുമ്പ് മാത്രമേ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. ഇമിഗ്രേഷന്‍ പെര്‍മിഷന്‍ പുതുക്കല്‍ സംബന്ധിച്ച് നീതിന്യായ വകുപ്പ് പുറത്തിറക്കിയ പുതിയ മാര്‍ഗ്ദരേഖയിലാണ് ഇത് സംബന്ധിച്ച മാറ്റം വ്യക്തമാക്കിയത്. എന്ന വെബ്‌സൈറ്റ് വഴി പെര്‍മിഷന്‍ പുതുക്കാം. പുതിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പെര്‍മിഷന്‍ … Read more