രണ്ട് സംഭവങ്ങളിലായി ഗാർഡ ഒരേ ദിവസം പിടിച്ചെടുത്തത് 10 മില്യൺ യൂറോയുടെ മയക്കുമരുന്ന്

Co Monaghan-ല്‍ 5.25 മില്യണ്‍ യൂറോയുടെ ലഹരിമരുന്നുമായി പുരുഷനും സ്ത്രീയും അറസ്റ്റില്‍. പ്രദേശത്ത് ഗാര്‍ഡ നിരവധി വാഹനങ്ങളും വീടുകളും പരിശോധിച്ചതിനെത്തുടര്‍ന്നാണ് വമ്പന്‍ അളവില്‍ സൂക്ഷിച്ചിരുന്ന നിരോധിത ലഹരിമരുന്നായ കൊക്കെയ്ന്‍ കണ്ടെടുത്തത്. സംഭവത്തില്‍ അറസ്റ്റിലായ പുരുഷന് 50-ലേറെയും, സ്ത്രീക്ക് 40-ലേറെയും പ്രായമുണ്ട്. ഇവരെ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

ഇതിന് പുറമെ മറ്റൊരു സംഭവത്തില്‍ 20 കിലോഗ്രാം കഞ്ചാവുമായി കില്‍ഡെയറില്‍ ഒരു പുരുഷനും അറസ്റ്റിലായി. 40-ലേറെ പ്രായമുള്ള ഇയാളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് 400,000 യൂറോയിലധികം വില വരും. ഇയാളെ കില്‍ഡെയര്‍ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

Share this news

Leave a Reply