‘ഹാംനെറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഐറിഷ് നടി ജെസ്സി ബക്ക്‌ലിക്ക് മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ്. മികച്ച നടിക്കുള്ള ഓസ്കാർ പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് താരം എന്ന ചരിത്ര ബഹുമതിയാണ് ഞായറാഴ്ച രാത്രി നടന്ന അവാർഡ് ചടങ്ങിൽ ബക്ക്ലി സ്വന്തമാക്കിയത്.
അയർലണ്ടിൽ, പ്രസിഡന്റ് കാതറിൻ കോണോലി, ‘
അതേസമയംഐറിഷ് അനിമേറ്റർ റിച്ചാർഡ് ബെയ്ൻഹാമിന് ‘അവതാർ: ഫയർ ആൻഡ് ആഷ്’ (Avatar: Fire and Ash) എന്ന ചിത്രത്തിലൂടെ മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള പുരസ്കാരവും ലഭിച്ചു.
ഐറിഷ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർ ബക്ക്‌ലിക്കും, ബെയ്ൻഹാമിനും അഭിനന്ദനം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
“ജെസ്സി ബക്ക്‌ലിയുടെ ഈ പുരസ്കാരം ചരിത്രപരമായ ഒരു നിമിഷമാണ്. ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലെ അവരുടെ മികച്ച പ്രകടനത്തിന് മാത്രമല്ല, ഇതുവരെയുള്ള സിനിമ-നാടക ജീവിതത്തിലെ കഠിനാധ്വാനത്തിന് ലഭിച്ച അർഹമായ അംഗീകാരം കൂടിയാണിത്. കെറിയിലെ അവരുടെ കമ്മ്യൂണിറ്റിയും അതിനപ്പുറമുള്ളവരും ഈ മഹത്തായ നേട്ടത്തിൽ അവരോടൊപ്പം പങ്കുചേരുമെന്ന് എനിക്കറിയാം.” പ്രസിഡന്റ് കാതറിൻ കോണലി പ്രസ്താവനയിൽ പറഞ്ഞു.
അയർലണ്ട് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനും സോഷ്യൽ മീഡിയയിലൂടെ ബക്ക്‌ലിയെ പ്രശംസിച്ചു. “ചരിത്രപരമായ ഓസ്കാർ വിജയത്തിന് ജെസ്സി ബക്ക്‌ലിക്ക് അഭിനന്ദനങ്ങൾ! റിച്ചാർഡ് ബെയ്ൻഹാമിനും ഇത് അർഹമായ വിജയമാണ്. ഐറിഷ് സിനിമയ്ക്കും കലയ്ക്കും ഇത് അഭിമാനകരമായ രാത്രിയാണ്,” അദ്ദേഹം കുറിച്ചു.
പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് വേദിയിൽ സംസാരിക്കവേ, അയർലണ്ട് സർക്കാർ വിമാന ടിക്കറ്റുകൾ നൽകിയതിനാലാണ് തന്റെ കുടുംബത്തിന് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതെന്ന് ബക്ക്‌ലി വെളിപ്പെടുത്തി. താൻ വളർന്നുവന്ന സാഹചര്യങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും താരം വൈകാരികമായി സംസാരിച്ചു:
“അമ്മേ, അച്ഛാ… സ്വപ്നം കാണാൻ ഞങ്ങളെ പഠിപ്പിച്ചതിനും, മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ പ്രേരിപ്പിച്ചതിനും നന്ദി.”
മുമ്പ് ‘ദി ലോസ്റ്റ് ഡോട്ടർ’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള നാമനിർദ്ദേശവും ബക്ക്‌ലിക്ക് ലഭിച്ചിരുന്നു.




