അയര്‍ലണ്ടില്‍ നിന്നും കഴിഞ്ഞ ദിവസം 42 സൗത്ത് ആഫ്രിക്കന്‍ സ്വദേശികളെ നാടുകടത്തിയതായി നീതിന്യായവകുപ്പ്. ഒമ്പത് പുരുഷന്മാര്‍, 18 സ്ത്രീകള്‍, 15 കുട്ടികള്‍ എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് 3.30-ന് പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ സൗത്ത് ആഫ്രിക്കയിലേയ്ക്ക് അയച്ചത്.
ഈ വര്‍ഷം ഇത് നാലാം തവണയാണ് ആളുകളെ നാടുകടത്തുന്നത്. മുമ്പ് മൂന്ന് തവണയായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 130 പേരെ ഇത്തരത്തില്‍ നാടുകടത്തിയിരുന്നു. ഇതില്‍ 67 ഇയു പൗരന്മാര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരും, മറ്റുള്ളവര്‍ മിക്കവരും അയര്‍ലണ്ടില്‍ തുടരാന്‍ താമസാനുമതി ഇല്ലാത്തവരുമായിരുന്നു.
വ്യാഴാഴ്ച നാട്ടിലേയ്ക്ക് തിരിച്ചയച്ച സൗത്ത് ആഫ്രിക്കക്കാരില്‍ രണ്ടു പേര്‍ ഇവിടെ കുറ്റകൃത്യം നടത്തിയിട്ടുള്ളവരാണ്. അതേസമയം രാജ്യത്ത് നിലവില്‍ താമസിച്ചുവരുന്ന ബഹുഭൂരിപക്ഷം സൗത്ത് ആഫ്രിക്കക്കാരും നിയമപരമായി താമസാനുമതി ഉള്ളവരാണെന്നും, രാജ്യത്തിന് മുതല്‍ക്കൂട്ടാകുന്നവരാണെന്നും നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗാന്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തെ കുടിയേറ്റരംഗം നിയമം പാലിക്കപ്പെടുന്ന തരത്തിലായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025-ല്‍ ആറ് ഓപ്പറേഷനുകളിലായി 205 പേരെ നാടുകടത്തിയിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments