അയർലണ്ടിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 8.5 മില്യന്റെ നിരോധിത ലഹരികൾ

By Rose Malayalam Desk

ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് Meath, Louth കൗണ്ടികളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 8.5 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകള്‍ പിടികൂടി. തിങ്കളാഴ്ചയാണ് ഒരു വാഹനം തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുകളായ കൊക്കെയ്ന്‍, കഞ്ചാവ് എന്നിവ പിടികൂടിയത്. പിന്നാലെ മറ്റ് ഏതാനും പ്രദേശങ്ങളിലും പരിശോധനകള്‍ നടന്നു.

സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെയും, 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെയും ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments