അധിക വേഗം കൈവരിക്കാവുന്ന ഇ-സ്കൂട്ടറുകളുടെ വിൽപ്പന നിർത്തി ആമസോൺ

By Rose Malayalam Desk

അനുവദനീയമായതിലുമധികം വേഗപരിധിയുള്ള ഇ-സ്‌കൂട്ടറുകള്‍ വില്‍പ്പനയില്‍ നിന്നും പിന്‍വലിച്ച് ആമസോണ്‍. രാജ്യത്ത് ഈയിടെ ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ കുട്ടികളില്‍ തലയ്ക്ക് ക്ഷതമേല്‍ക്കുന്നത് വര്‍ദ്ധിച്ച ചെയ്ത സാഹചര്യത്തിലാണ് നടപടി. ആമസോണിന് പുറമെ ഡിക്കാത്‌ലോണ്‍, അലി എക്‌സ്പ്രസ് എന്നീ പ്രമുഖ റീട്ടെയിലര്‍മാരും 20 കി.മീയില്‍ അധികം വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഇ-സ്‌കൂട്ടറുകളുടെ വില്‍പ്പന നിര്‍ത്തിയിരുന്നു.

രാജ്യത്തെ എല്ലാ റീട്ടെയിലര്‍മാരും സമാനമായ നടപടികള്‍ കൈക്കൊള്ളണമെന്ന് പാര്‍ലമെന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി ചെയര്‍പേഴ്‌സനും ഫിനഗേല്‍ ടിഡിയുമായ മൈക്കല്‍ മര്‍ഫി ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യവും, ആളുകളുടെ ക്ഷേമവുമാണ് ഏത് തരത്തിലുള്ള ലാഭത്തെക്കാളും പ്രധാനപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ആറ് വയസുകാരായ കുട്ടികളെ ഉദ്ദേശിച്ചു പോലും ചില ഇ-സ്‌കൂട്ടറുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ടെന്ന് പറഞ്ഞ മര്‍ഫി, ആമസോണിന്റെ ഉത്തരവാദിത്തത്തോടെയുള്ള നടപടിയെ അഭിനന്ദിക്കുകയും ചെയ്തു.

രാജ്യത്ത് ഇ-സ്‌കൂട്ടര്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവയ്ക്ക് പൂര്‍ണ്ണനിരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments