ഡബ്ലിനിലെ The Mayson ഹോട്ടലിൽ നൈറ്റ് മാനേജർ ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം

അയര്‍ലണ്ടിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ Press Up, Assistant Night Manager തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ലിനിലെ The Mayson ഹോട്ടലില്‍ ആണ് ജോലി ഒഴിവ്. ഉപഭോക്താക്കളോട് ഹൃദ്യമായി പെരുമാറാന്‍ സാധിക്കുന്ന, ഹോട്ടല്‍ മാനേജ്‌മെന്റില്‍ മുന്‍പരിചയമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:georson@themayson.ie0894221558

ഡബ്ലിനിൽ പുതിയ വിമാന നവീകരണ ശാല നിർമ്മിക്കാൻ Ryanair; 200 പേർക്ക് തൊഴിലവസരം

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 40 മില്യണ്‍ യൂറോ മുടക്കി പുതിയ വിമാന സൂക്ഷിപ്പ്-നവീകരണ ശാല നിര്‍മ്മിക്കാന്‍ Ryanair. ഇതുവഴി ഇവിടെ പുതുതായി 200 പേര്‍ക്ക് ജോലി ലഭിക്കും. എഞ്ചിനീയറിങ്, എയര്‍ക്രാഫ്റ്റ് മെക്കാനിക് എന്നീ രംഗങ്ങളിലാകും ജോലികള്‍. 120,000 ചതുരശ്ര അടി വലിപ്പത്തിലാണ് നവീകരണശാല നിര്‍മ്മിക്കുന്നത്. 2026-ഓടെ 600 വിമാനങ്ങളാകും Ryanair-ന്റെ ഉടമസ്ഥതയില്‍ ഉണ്ടാകുകയെന്നതിനാല്‍, ഇവയില്‍ പലതിന്റെയും അറ്റകുറ്റപ്പണികള്‍ക്ക് വലിയ സഹായമാകും പുതിയ കേന്ദ്രം. ഈ വര്‍ഷം അവസാനത്തോടെ പണി ആരംഭിക്കാനും, 2025-ഓടെ പൂര്‍ത്തിയാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡബ്ലിന്‍ തങ്ങളുടെ … Read more

അയർലൻഡ് സിവിൽ സർവീസ് ക്ലെറിക്കൽ ഓഫീസർ തസ്തികയിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം

അയര്‍ലന്‍‍ഡ് സിവില്‍ സര്‍വ്വീസ് ക്ലെറിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇന്നുമുതല്‍ (ഏപ്രില്‍ 14) അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 25000 യൂറോ വരെ പ്രതിവര്‍ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഇത്. ഓരോ വര്‍ഷവും സാലറി വര്‍ദ്ധനവുണ്ടാവും. ലീവിങ് സര്‍ട്ടിഫിക്കറ്റോ, തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി 27-04-2023. യോഗ്യതകളും, അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കുമായി https://www.publicjobs.ie/restapi/campaignAdverts/172569/booklet സന്ദര്‍ശിക്കുക.

തൊഴിലന്വേഷകരെ സഹായിക്കാൻ ഡബ്ലിനിൽ ഏപ്രിൽ 22 ന് കരിയർ എക്സിബിഷൻ

അയര്‍ലന്‍ഡിലെ തൊഴിലന്വേഷകരെ സഹായിക്കാന്‍ ഏപ്രില്‍ 22 ന് ഡബ്ലിനില്‍ കരിയര്‍ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. Croke Park ലെ Hogan Suite നടക്കുന്ന കരിയര്‍ എക്സിബഷനില്‍ സി.വി സ്കില്‍സ് വികസിപ്പിക്കുന്നതിനുള്ള പ്രത്യേക സെഷനുകള്‍, വിവിധ തൊഴില്‍ദാതാക്കളെ നേരിട്ട് കാണുവാനുള്ള സൌകര്യം എന്നിവയുണ്ടാവും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് എക്സിബിഷന്‍ നടക്കുക. പ്രവേശനം സൌജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടാന്‍ കഴിയുമെന്നതാണ് എക്സിബിഷന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ തൊഴില്‍മേഖലയിലെ … Read more

Mater Private ഹോസ്പിറ്റലിൽ സമ്മർ ജോലി ഒഴിവുകൾ

Mater Private ഹോസ്പിറ്റലില്‍ സമ്മര്‍ സീസണ്‍ ജോലി ഒഴിവുകള്‍. ഫിനാന്‍സ്, അഡ്മിനിസ്ട്രേഷന്‍, വാര്‍ഡ് അറ്റന്റന്റ് വിഭാഗങ്ങളിലാണ് അവസരം. അപേക്ഷകര്‍ നിലവില്‍ ഏതെങ്കിലും തേര്‍ഡ് ലെവല്‍ കോഴ്സ് ചെയ്യുന്നവരായിരിക്കണം, മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം, രാത്രി-പകല്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനും സന്നദ്ധതയുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്കനുസരിച്ച് മികച്ച വേതനവും, നൈറ്റ് ഡ്യൂട്ടി, സണ്‍ഡേ ഡ്യൂട്ടി എന്നിവയ്ക്ക് പ്രത്യേക പ്രീമിയം പേ യും ലഭിക്കും. ഏപ്രില്‍ 11 ചൊവ്വാഴ്ചയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന … Read more

ഫിൻഗാൽ കൗണ്ടി കൗൺസിലിൽ വിവിധ ജോലി ഒഴിവുകൾ

ഫിന്‍ഗാല്‍ കൗണ്ടി കൗണ്‍സിലിലെ വിവിധ ജോലി ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ക്ലെറിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സ്റ്റാഫ് ഓഫീസര്‍, സ്റ്റാഫ് ഓഫീസര്‍, സീനിയര്‍ സ്റ്റാഫ് ഓഫീസര്‍, എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. യോഗ്യതകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ സമര്‍പ്പിക്കാനുമായി https://fingal.ie/jobs എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി 06-04-2023 വ്യാഴാഴ്ച.

അയർലൻഡ് വെസ്റ്റ് വിമാനത്താവളത്തിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അയര്‍ലന്‍ഡ് വെസ്റ്റ് വിമാനത്താവളത്തില്‍ നിരവധി അവസരങ്ങള്‍. കാറ്ററിങ് അസിസ്റ്റന്റ്, റീട്ടെയില്‍ അസിസ്റ്റന്റ്, ഗ്രൗണ്ട് സര്‍വ്വീസ് ഓപ്പറേറ്റീവ്, സെക്യൂരിറ്റി ഓഫീസര്‍, Compliance Officer, റീട്ടെയില്‍ സ്റ്റോക്ക് കണ്ട്രോള്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. താത്പര്യമുള്ളവര്‍ hr@irelandwestairport.com എന്ന മെയില്‍ ഐഡിയിലേക്ക് CV അയക്കുക.ഒഴിവുകള്‍ സംബന്ധിച്ചും, യോഗ്യതകള്‍ സംബന്ധിച്ചുമുള്ള പൂര്‍ണ്ണവിവരങ്ങള്‍ക്കായി www. Irelandwestairport.com/careers എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി അവസരങ്ങൾ ; മാർച്ച് 3,4 തീയ്യതികളിൽ പ്രത്യേക തൊഴിൽമേള

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകള്‍. ഇവ നികത്തുന്നതിനായി മാര്‍ച്ച് മൂന്ന്, നാല് തീയ്യതികളില്‍ തൊഴില്‍മേള നടക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. തിരക്കേറിയ സമ്മര്‍ സീസണിന് മുന്‍പായി തന്നെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍പോര്‍ട്ട് അധികൃതര്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ട് റാഡിസണ്‍ ഹോട്ടലില്‍ മാര്‍ച്ച് 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെയും, മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയുമാണ് തൊഴില്‍മേള … Read more

ഡബ്ലിൻ മൃഗശാലയിൽ റീട്ടെയിൽ അസിസ്റ്റന്റാവാൻ അവസരം ; ഫെബ്രുവരി 25 ന് റിക്രൂട്മെന്റ് ഓപ്പൺ ഡേ

ഡബ്ലിന്‍ മൃഗശാലയില്‍ സീസണല്‍ റീട്ടെയില്‍ അസിസ്റ്റന്റ് ആവാന്‍ അവസരം. താത്പര്യമുള്ളവര്‍ക്കായി ഈ മാസം 25 ന് പ്രത്യേക റിക്രൂട്ട്മെന്റ് ഓപ്പണ്‍ ഡേ സംഘടിപ്പിക്കപ്പെടും. മികച്ച കസ്റ്റമര്‍ സര്‍വ്വീസ് നൈപുണ്യമുള്ളവര്‍ക്കും, ആശയവിനിമയ പാടവമുള്ളവര്‍ക്കുമാണ് അവസരം. റീട്ടയെില്‍- കസ്റ്റമര്‍ സര്‍വ്വീസ് മേഖലയില്‍ ഒരു വര്‍ഷമെങ്കിലും പ്രവൃത്തന പരിചയവും ആവശ്യമാണ്. 2023 മാര്‍ച്ച് 10 നുള്ളില്‍ പതിനേഴ് വയസ്സ് പൂര്‍ത്തിയാവുന്നവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. വീക്കെന്‍ഡുകളിലും, സ്കൂള്‍ മിഡ്-‌ടേം, സമ്മര്‍ഹോളിഡേ എന്നീ സമയങ്ങളില്‍ ജോലി ചെയ്യാന്‍ തയ്യാറാവുകയും വേണം. നിശ്ചിത ആളുകള്‍ക്ക് മാത്രമാണ് … Read more

അയർലൻഡിലെ നഴ്സുമാർക്ക് ഏജൻസി വർക്കിലൂടെ അധികവരുമാനം നേടാം ; അവസരങ്ങളുടെ വാതിൽ തുറന്ന് Hollilander

അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും ഏജന്‍സി വര്‍ക്കുകകളിലൂടെ അധികവരുമാനം നേടാന്‍ അവസരമൊരുക്കി പ്രമുഖ റിക്രൂട്ടിങ് സ്ഥാപനമായ ഹോളിലാന്റര്‍ റിക്രൂട്ട്മെന്റ് ലിമിറ്റഡ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലേറെയായി ഹെല്‍ത്തകെയര്‍ റിക്രൂട്ട്മെന്റ് രംഗത്ത് സജീവ സാന്നിദ്ധ്യമായ ഹോളിലാന്ററും അയര്‍ലന്‍ഡിലെ പ്രമുഖ ഹെല്‍ത്ത്കെയര്‍ സ്ഥാപനങ്ങളും സഹകരിച്ചുകൊണ്ടാണ് ഇത്തരമൊരു അവസരമൊരുക്കുന്നത്. നിലവിലെ ജോലിയെ ബാധിക്കാതെ തന്നെ അനുയോജ്യമായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനും, മികച്ച അനുഭവസമ്പത്ത് കൈവരിക്കാനും, മെച്ചപ്പെട്ട വേതനം ലഭിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതുവഴി സാധ്യമാവും. ഏജന്‍സി വര്‍ക്കുകള്‍ക്ക് താത്പര്യമുള്ള നഴ്സുമാര്‍ക്കും, … Read more