അയർലണ്ട് മലയാളി ഇന്ദുചൂഡൻ കെ. കെ (55) നിര്യാതനായി

അയർലണ്ടിലെ ഡൺഗാർവനിൽ (കൗണ്ടി വാട്ടർഫോർഡ് ) മലയാളിയായ ഇന്ദുചൂഡൻ കെ. കെ (55) നിര്യാതനായി. ഫെബ്രുവരി 21-ന് പുലർച്ചെ സ്വന്തം വസതിയിൽ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും തുടർന്ന് ഹോസ്പിറ്റലിലേക്ക് എത്തും മുൻപ് മരണം സംഭവിക്കുകയുമായിരുന്നു. അയർലണ്ടിൽ AME (Aircraft Maintenance Engineer) ആയി ജോലി നോക്കിയിട്ടുണ്ട്. ഇന്ത്യൻ നേവിയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം അയർലണ്ടിൽ ആദ്യം എത്തിയത് കൗണ്ടി കിൽഡെയറിൽ ആയിരുന്നു. കഴിഞ്ഞ പത്തു വർഷത്തിലേറെയായി കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവാനിൽ ആണ് താമസിക്കുന്നത്. ഭാര്യ ഗ്രേസ് ഇന്ദുചൂഡൻ … Read more

അയർലണ്ടിലെ St. James’s Hospital-ൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്ത്യയിൽ നിര്യാതയായി

അയർലണ്ടിലെ St. James’s Hospital-ൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്നലെ വൈകിട്ട് ഇന്ത്യയിൽ നിര്യാതയായി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ ചികിത്സയിൽ കഴിയുകയായിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് നിമ്മിക്ക് ശ്വാസകോശ ഫൈബ്രോസിസ് (Lung Fibrosis) രോഗം സ്ഥിരീകരിക്കുകയും ആരോഗ്യനില ക്രമേണ ഗുരുതരമാകുകയും ചെയ്തിരുന്നു. രോഗാവസ്ഥ വഷളായതിനെ തുടർന്ന് അയർലണ്ടിൽ ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയായിരുന്നു. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ നിമ്മി ഇന്ത്യയിലേക്ക് യാത്രയായി. അവിടെ അവർക്ക് അനുയോജ്യമായ അവയവദാതാവിനെ … Read more

സുബിൻ സ്റ്റീഫൻ (48) അന്തരിച്ചു

അയർലൻഡ് മലയാളി സുബിൻ സ്റ്റീഫൻ അന്തരിച്ചു. ലൂക്കനിൽ താമസിച്ചിരുന്ന സുബിൻ ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത് . 48 വയസായിരുന്നു.HSE -യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുക ആയിരുന്നു. കേരളത്തിൽ നെയ്യാറ്റിങ്കരയാണ് സ്വദേശം. ഭാര്യ: നാൻസി. ഒരു മകളുണ്ട്. സംസ്കാരം പിന്നീട്.

അയർലണ്ട് മലയാളിയായ സജി സുരേന്ദ്രന്‍ നിര്യാതനായി

കൗണ്ടി കാവനിലെ വിര്‍ജീനിയയിൽ താമസിച്ചുവരികയായിരുന്ന സജി സുരേന്ദ്രന്‍ (53) നിര്യാതനായി. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ആംബുലന്‍സും, മെഡിക്കല്‍ സംഘവും എത്തിയപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. ചേര്‍ത്തല സ്വദേശിയായ സജി അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു. 2008-ലാണ് അയര്‍ലണ്ടിലെത്തിയത്. ഭാര്യ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ്. ഒരു മകളുണ്ട്.

അയർലണ്ട് മലയാളികളായ രാജു കുന്നക്കാടിന്റെയും, ഏലിയാമ്മ ജോസഫിന്റെയും മാതാവ് അന്നമ്മ മാത്യു കുന്നക്കാട്ട് നിര്യാതയായി

ഡബ്ലിൻ / പള്ളിക്കത്തോട് : ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും, പ്രമുഖ സാമൂഹ്യപ്രവർത്തകനും, കേരളാ പ്രവാസി കോൺഗ്രസിന്റെയും, വേൾഡ് മലയാളി കൗൺസിലിന്റെയും ഭാരവാഹിയുമായ രാജു കുന്നക്കാടിന്റെയും , ലൂക്കനിലെ ഏലിയാമ്മ ജോസഫിന്റെയും മാതാവ് അന്നമ്മ മാത്യു കുന്നക്കാട്ട് നിര്യാതയായി. സംസ്കാരം പിന്നീട് ആനിക്കാട് ഫൊറോനാ പള്ളിയിൽ.

അയർലണ്ട് കേരള ഹൌസ് കോ-ഓർഡിനേറ്റർ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

ഡബ്ലിൻ: കേരള ഹൌസ് കോ-ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും (ലൂക്കൻ), കിസ്സാൻ ജോസഫിന്റെയും (ബ്രേ) സഹോദരൻ അരയൻ കാവ് കുഞ്ചലക്കാട്ട് ജോസഫ് ചെറിയാൻ (66) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ഏലി, കയ്യാനിക്കൽ കുടുംബാംഗമാണ്. മക്കൾ :ജോസ് കെ ചെറിയാൻ (യുകെ), ജീവൻ കെ ചെറിയാൻ (യുകെ), മോളി ചെറിയാൻ (വെസ്റ്റ് കോർക്ക്, അയർലണ്ട്).

ഡബ്ലിൻ മലയാളി ഏലിയാമ്മ ബിനുവിന്റെ മാതാവും, ബിനു ബി അന്തിനാടിന്റെ ഭാര്യാ മാതാവുമായ സാറാമ്മ കുര്യാക്കോസ് (99) നിര്യാതയായി

ഡബ്ലിൻ ഫിൻഗ്ലാസ്സിലെ സെന്റ്. ഗ്രീഗോറിയോസ് യാക്കോബായ പള്ളി ഇടവകാംഗമായ ബിനുവിൻ്റെ ഭാര്യയായ ഏലിയാമ്മ ബിനുവിന്റെ മാതാവ്, പുത്തൻകുരിശ് കണ്ടമംഗലത്ത് സാറാമ്മ കുര്യാക്കോസ് (99) നിര്യാതയായി. സംസ്ക്കാരം 25.11.2025 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തെക്കൻ പറവൂർ സെൻറ് ജോൺസ് വലിയപള്ളിയിൽ നടക്കും.

ഡ്രോഹെഡയിൽ എറണാകുളം സ്വദേശി പി.കെ സനുലാൽ (64) അന്തരിച്ചു;

അയർലണ്ടിലെ ഡ്രോഹെഡയിൽ സന്ദർശനത്തിനെത്തിയ എറണാകുളം പച്ചാളം പള്ളിപ്പറമ്പിൽ പി.കെ സനുലാൽ (64) അന്തരിച്ചു. രണ്ടാഴ്ച മുമ്പ് മക്കളെ സന്ദർശിക്കാനായാണ് അദ്ദേഹം അയർലണ്ടിൽ എത്തിയത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുടുംബം ഭാര്യ: ഉമാദേവി. മക്കൾ: ശ്രീകുമാർ (ഡ്രോഹെഡയിൽ താമസം) നവമി (സിറ്റി വെസ്റ്റിൽ താമസം) മരുമക്കൾ: നയന, നിതിൻ. പൊതുദർശനവും സംസ്കാരവും സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. സനുലാലിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടും, കുടുംബത്തിനുണ്ടായ പെട്ടെന്നുള്ള അധിക സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനും വേണ്ട സഹായം അഭ്യർത്ഥിച്ച് … Read more

ഹോളി ഗ്രെയ്ൽ റസ്റ്റോറന്റ് ഉടമ ബിജു വറവുങ്കൽ (53) അന്തരിച്ചു.

വെക്സ്ഫോർഡ് : അയർലണ്ടിലെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖനും, വെക്സ് ഫോർഡ് Enniscorthy-യിലെ ഹോളി ഗ്രെയ്ൽ റസ്റ്റോറന്റ് ഉടമയുമായ ബിജു വറവുങ്കൽ (53) അന്തരിച്ചു. പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കൽ കുടുംബാംഗമാണ്. ഇന്ന് രാവിലെ പതിവ് പോലെ ജിമ്മിൽ പരിശീലനം നടത്തിയ ശേഷം എന്നിസ്‌കോർത്തിയിലെ വീട്ടിലെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടൻ മെഡിക്കൽ സംഘം സ്ഥലത്തെത്തി സി.പി.ആർ കൊടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പിന്നീട് വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റി.

വർഗീസ് ജോയിയുടെ പിതാവ് അന്തരിച്ചു.

ഡബ്ലിൻ ക്ളോണിയിൽ താമസിക്കുന്ന വർഗീസ് ജോയിയുടെ പിതാവ് ജോയ് ഒറ്റക്കൊമ്പ്നാനക്കൽ (74) അന്തരിച്ചു. മൈഗ്രന്റ് നേഴ്സസ് അയർലൻഡ് നാഷണൽ കോർഡിനേറ്ററും, ക്രാന്തി സെൻട്രൽ കമ്മിറ്റി അംഗവും , AIC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് വർഗീസ്.