വെക്സ്ഫോർഡിൽ യുവതിയുടെ മരണം; യുവാവ് അറസ്റ്റിൽ

വെക്സ്ഫോർഡിലെ Goreyയിൽ Baile Eoghain പ്രദേശത്ത് 32 വയസ്സുള്ള യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. Paula Lawlor എന്ന് തിരിച്ചറിഞ്ഞ യുവതിയെ ഇന്നലെ പുലർച്ചെ 3 മണിയോടെ വീട്ടിൽ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഗാർഡയും അടിയന്തര സേവനങ്ങളും സ്ഥലത്തെത്തിയെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. Paula Lawlor സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ (30) കസ്റ്റഡിയിലെടുത്തതായി ഗാർഡ അധികൃതർ അറിയിച്ചു. ഇയാൾ കിഴക്കൻ അയർലണ്ടിലെ ഒരു … Read more

സർക്കാർ ഔദ്യോഗിക യാത്രകൾക്ക് 53 മില്യൺ യൂറോയുടെ പുതിയ ജെറ്റ് വാങ്ങുന്നു

സർക്കാർ തങ്ങളുടെ ഔദ്യോഗിക യാത്രകൾക്കായുള്ള പുതിയ ജെറ്റ് വിമാനം വാങ്ങാനുള്ള  തീരുമാനം പ്രഖ്യാപിച്ചു. ഇതിന് VAT ഒഴികെ 53 മില്ല്യൺ യൂറോ ചെലവ് വരുമെന്ന് സർക്കാർ അറിയിച്ചു. 2023-ൽ പുറത്തിറക്കിയ 45 മില്ല്യൺ യൂറോയുടെ ആദ്യം നിർദ്ദേശിച്ച ബജറ്റിനെ അപേക്ഷിച്ച് ചെലവ് 8 മില്ല്യൺ യൂറോ അധികം വരുന്നു. നിലവിലെ ഗവൺമെന്റ് ലിയർജെറ്റ് വിമാനം തുടരാനാവാതെ നിരവധി സാങ്കേതിക തകരാറുകള്‍ അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഈ പ്രശ്നങ്ങൾ പലപ്പോഴും മന്ത്രിമാരുടെ ഔദ്യോഗിക യാത്രാ ക്രമീകരണങ്ങളെ തടസപ്പെടുത്തിയിരുന്നു. … Read more

Code and Conquer : ഐറിഷ് ലീവിംഗ് സർട്ടിഫിക്കറ്റിനായുള്ള കമ്പ്യൂട്ടർ സയൻസ് Question Bank

ഐറിഷ് Leaving Certificate കമ്പ്യൂട്ടർ സയൻസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ ഒരു സമഗ്ര റിസോഴ്സ് ആണ് Code and Conquer. സുധാ സുരേന്ദ്രൻ രചിച്ച  ഈ ക്വൊസ്റ്റ്യന്‍ ബാങ്ക്, കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഉയർന്ന വിജയത്തിന് ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ആമസോണിൽ നിന്ന്‍ സ്വന്തമാക്കാം. ആമസോണ്‍ ലിങ്ക്- https://shorturl.at/2CDar  

സൗത്ത് മാർത്തോമാ കോൺഗ്രിഗെഷന്റെ ക്രിസ്മസ് കരോൾ ഈ മാസം 21 ന്

അയർലണ്ട്,ഡബ്ലിൻ സൗത്ത് മാർത്തോമാ കോൺഗ്രിഗെഷന്റെ ഈ വർഷത്തെ ക്രിസ്മസ് കരോൾ ഈ മാസം 21 ന് രാവിലെ 10 മണിക്ക് വികാരി റവ:സ്റ്റാൻലി മാത്യു ജോൺ ന്റെ അദ്ധ്യക്ഷതയിൽ നാസറീൻ കമ്യൂണിറ്റി ചർച്ച്, ഗ്രെയ്സ്റ്റോണസിൽ വെച്ചു നടത്തപെടുന്നു. മുഖ്യ അതിഥിയായ സ്വിറ്റ്സർലൻഡ്‌ കോൺഗ്രിഗേഷൻ വികാരി റവ: ജോൺസൺ എം ജോൺ ക്രിസ്മസ് സന്ദേശവും റവ: വർഗീസ് കോശി ആശംസ പ്രസംഗവും നൽകുന്നതായിരിക്കും. ഗായക സംഘത്തിന്റെ ശ്രുതി മധുരമായ ഗാനങ്ങളും വിവിധ സംഘടനകളുടെ കലാപരിപാടികളും കരോളിന് മാറ്റുകൂട്ടും. ഏവരുടെയും … Read more

സ്ലൈഗോയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 21 നു , ബിഷപ്പ് കെവിൻ ഡോറൻ മുഖ്യാതിഥി

ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ  ക്രിസ്മസ്  പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 21 നു നടക്കും. റാത്ത്കോർമക് നാഷണൽ സ്കൂളിൽ നടക്കുന്ന വൈകിട്ട് 4 മണിക്കാരംഭിക്കുന്ന ആഘോഷരാവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മീഡിയ ഓഫീസർ ഡയസ് സേവ്യർ അറിയിച്ചു . സ്ലൈഗോ  ബിഷപ്പ് കെവിൻ ഡോറൻ  മുഖ്യാതിഥിയായെത്തി ക്രിസ്മസ്  പുതുവത്സര സന്ദേശം നൽകും. പതിവ്‌ ചേരുവകൾക്കൊപ്പം നിരവധി പുതുമകളുമായാണ് ഇത്തവണത്തെ ആഘോഷം അതിഥികളെ കാത്തിരിക്കുന്നത്. ഈ പരിപാടിയിലൂടെ Sligo Cancer Support Centreനെ പിന്തുണയ്ക്കാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട് .അസോസിയേഷന്റെ  2025  ലെ … Read more

ഡബ്ലിൻ വിമാനത്താവളത്തിലെ കാർ പാർക്ക് വീണ്ടും തുറക്കുന്നു

2020 മുതൽ പ്രവർത്തനം നിർത്തിയിരുന്ന 42 ഏക്കർ വിസ്തൃതിയിലുള്ള ഡബ്ലിൻ വിമാനത്താവളത്തിലെ കാർ പാർക്ക് അടുത്ത വർഷം മാർച്ച് 10-ന് വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. 6,100 ഓളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കുന്ന ഈ കേന്ദ്രം APCOA എന്ന യൂറോപ്പിലെ പ്രമുഖ പാർക്കിംഗ് സേവന കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത്. “പാർക്ക്2ട്രാവൽ” ബ്രാൻഡിന്റെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന ഈ കാർ പാർക്ക്, ഡബ്ലിൻ വിമാനത്താവാളിലെ ടെർമിനലിൽ നിന്ന് 1.5 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചും സൗജന്യ ഷട്ടിൽ … Read more

ഒക്ടോബറിൽ ഭവന വിലയില്‍ 9.7% വര്‍ദ്ധനവ്‌ : സി.എസ്.ഒ

അയർലണ്ടിലെ ഭവന വില വർദ്ധന തുടരുന്നു. ഒക്ടോബര്‍ വരെയുള്ള 12 മാസത്തിനിടെ വില 9.7% ഉയർന്നതയാണ് സെന്റ്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO) ന്‍റെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. CSO പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഡബ്ലിനിലെ പ്രോപർട്ടി വില 10.4% ഉയർന്നു. അതേസമയം, ഡബ്ലിനു പുറത്തുള്ള വീടുകളുടെ വില 9.2% വരെ ഉയർന്നു. ഇതിന് മുൻപ്, Economic and Social Research Institute (ESRI) പ്രോപർട്ടി വിപണിയിലെ മൂല്യ വർദ്ധനവ് 10% അധികമായെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 2013-ൽ പ്രോപർട്ടി … Read more

ട്രംപിന്റെ താരിഫുകളും നികുതി മാറ്റങ്ങളും ഐറിഷ് സമ്പദ് വ്യവസ്ഥക്ക് ഭീഷണി : സെൻട്രൽ ബാങ്ക്

2025 ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കുമ്പോള്‍ അമേരിക്ക വരുത്തുന്ന താരിഫുകളും നികുതി മാറ്റങ്ങളും, അയര്‍ലണ്ടില്‍ പ്രവർത്തിക്കുന്ന യു എസ് കമ്പനികളിൽ തൊഴിലിനെയും, ഭാവി നിക്ഷേപ തീരുമാനങ്ങളെയും, കോർപ്പറേഷൻ നികുതികളെയും ബാധിച്ചേക്കാമെന്ന്, സെന്‍ട്രല്‍ ബാങ്ക് ത്രൈ മാസ ബുള്ളെറ്റിനില്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക അയര്‍ലണ്ടിന്റെ ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര പങ്കാളിയായതിനാൽ, യു.എസ്. സാമ്പത്തിക നയത്തിലെ മാറ്റങ്ങൾ ഐറിഷ് സമ്പദ് വ്യവസ്ഥയെ നേരിട്ടു ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ബാങ്ക് ബുള്ളെറ്റിനില്‍ പറഞ്ഞു. യുഎസ് മൾട്ടി‌നാഷണൽ കമ്പനികളിൽ … Read more

ഡേറ്റാ ലംഘനത്തിന് മെറ്റയ്ക്ക് ഐറിഷ് ഡാറ്റാ കമ്മീഷന്‍റെ €250 ദശലക്ഷം പിഴ

ഐറിഷ് ഡാറ്റാ സംരക്ഷണ കമ്മീഷൻ മെറ്റയ്‌ക്ക് ഡാറ്റാ ലംഘനത്തിനു €250 ദശലക്ഷം പിഴ അടയ്ക്കാൻ ഉത്തരവിട്ടു. ഈ ലംഘനം ലോകമെമ്പാടുമുള്ള 29 മില്യൻ ഫേസ്ബുക്ക് അക്കൗണ്ടുകളെ  ബാധിച്ചിരുന്നു, ഇതിൽ നിന്നു 3 മില്യൻ EU/EEA പ്രദേശത്തായിരുന്നു. ഡേറ്റാ ലംഘനം 2018 സെപ്റ്റംബറിൽ മെറ്റയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡേറ്റാ ലംഘനത്തിൽ ഉൾപ്പെട്ട വ്യക്തിഗത വിവരങ്ങളിൽ ഉപഭോക്താക്കളുടെ പൂർണനാമം, ഇമെയിൽ വിലാസം, ഫോൺ നമ്പറുകൾ, സ്ഥലം, ജോലി സ്ഥാനങ്ങൾ, ജനന തീയതികൾ, മതം, ലിംഗം, ടൈംലൈൻ പോസ്റ്റുകൾ, ഉപയോക്താവ് അംഗമായ … Read more

കൈറാൻ ഡർണിൻ വധക്കേസിൽ അറസ്റ്റിലായ പ്രതി മരിച്ച നിലയിൽ

കൈറാൻ ഡർണിൻ വധക്കേസിൽ അറസ്റ്റിലായ ഒരു പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. കൈറാൻ ഡർണിൻ കൊലപാതകത്തില്‍ അന്വോഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു Anthony Maguire എന്നയാളെ അറസ്റ്റ് ചെയ്തിരുന്നത്. ഗാർഡായും അടിയന്തര സേവനങ്ങളും ചൊവ്വാഴ്ച ഉച്ചയ്ക്ക്  മുമ്പ് ഡ്രോഗ്ഹെഡയിലെ വീട്ടിൽ 36 വയസ്സുള്ള Anthony Maguire നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് അധികൃതർ സ്ഥലത്തെത്തിയത്. കൈറാൻ ഡർണിൻ നെ കാണാതായതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ്‌ മാസമാണ് മിസ്സിംഗ്‌ … Read more