74-ാം വയസ്സില്‍ 60-ാം ത്തെ മുട്ട ഇട്ട് റെക്കോര്‍ഡ്‌ ഇട്ട് ലോകത്തിലെ ഏറ്റവും പ്രായമേറിയ കടല്‍ പക്ഷി

ഏകദേശം 74 വയസ്സ് കണക്കാക്ക പെടുന്ന ലോകത്തിലെ അറിയപെടുന്ന ഏറ്റവും പ്രായമേറിയ കടല്‍ പക്ഷി, നാല് വർഷത്തിന് ശേഷം തന്റെ ആദ്യത്തെ മുട്ട ഇട്ടതായി അമേരിക്കൻ വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു. വിസ്ഡം എന്ന പേരിൽ അറിയപ്പെടുന്ന വലിയ ലേസൻ ആൽബട്രോസ്, ഹവായി ദ്വീപുസമൂഹത്തിന്റെ വടക്കുപടിഞ്ഞാറുള്ള Midway Atoll National Wildlife  അഭയപ്രദേശിലേക്ക് തിരിച്ചു വന്നു. അവൾ തന്റെ 60-ാം മത്തെ മുട്ട വെച്ചിരിക്കാമെന്ന് വന്യജീവി ഉദ്ധ്യോഗസ്ഥര്‍ അനുമാനിക്കുന്നതായി അറിയിച്ചു. വിസ്ഡവും അവളുടെ കൂട്ടുകെട്ടുകാരനായ Akeakamai യും 2006 … Read more

ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം; വെടിവെപ്പിൽ ചെവിക്ക് പരിക്ക്

മുന്‍ യുഎസ് പ്രസിഡന്റും, നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമം. പെന്‍സില്‍വേനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രദേശികസമയം ശനിയാഴ്ച വൈകിട്ട് 6.13-ഓടെയാണ് വേദിയില്‍ പ്രസംഗിക്കുകയായിരുന്ന ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ വലത് ചെവിക്ക് പരിക്കേറ്റ ട്രംപിനെ സീക്രട്ട് സര്‍വീസ് ഉടന്‍ തന്നെ കവചമൊരുക്കി സംരക്ഷിക്കുകയും, അക്രമിയെ വെടിവച്ച് കൊല്ലുകയും ചെയ്തു. തോമസ് മാത്യു എന്ന 20-കാരനാണ് ട്രംപിനെ വെടിവച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെന്‍സില്‍വേനിയയിലെ ബെഥേല്‍ പാര്‍ക്ക് സ്വദേശിയായ ഇയാള്‍ ട്രംപിനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമെതിരെ സംസാരിക്കുന്ന … Read more

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചൈനീസ് വൈരം മറന്ന് ട്രംപ്; ടിക് ടോക്കിൽ അക്കൗണ്ട് എടുത്തു

സോഷ്യല്‍ മീഡിയ ആപ്പായ ടിക്ടോക്കില്‍ അക്കൗണ്ട് എടുത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും നേരത്തെ രൂക്ഷവിമര്‍ശനമുന്നയിച്ചയാളാണ് ട്രംപ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ, യുവാക്കളെ ആകര്‍ഷിക്കാന്‍ എന്ന് പറഞ്ഞാണ് ട്രംപ് ടിക്ടോക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും, നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍ നേരത്തെ തന്നെ ടിക്ടോക്കില്‍ സജീവമാണ്. ഇതും … Read more

യുഎസിലെ ബാൾട്ടിമോർ പാലത്തിൽ കപ്പൽ ഇടിച്ചുണ്ടായ അപകടം; കാണാതായ 6 പേരും മരിച്ചെന്ന് നിഗമനം

ബാള്‍ട്ടിമോറിലെ തുറമുഖത്ത് പാലത്തില്‍ കപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ നദിയില്‍ കാണാതായ ആറ് പേരും മരിച്ചതായി നിഗമനം. ഇവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ ഇല്ലാതയോടെ യുഎസ് കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ അവസാനിപ്പിച്ചതായി അറിയിച്ചു. യുഎസിലെ മേരിലാന്‍ഡിലുള്ള നഗരമാണ് ബാള്‍ട്ടിമോര്‍. ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജ് എന്ന പാലത്തിലെ കേടുപാടുകള്‍ തീര്‍ക്കുകയായിരുന്നു അപകടത്തില്‍ കാണാതായ ആറ് പേരും. വെള്ളത്തില്‍ വീണ വേറെ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. അന്തരീക്ഷ താപനിലയും, ഓളവും ഡൈവര്‍മാരെ പ്രതികൂലമായി ബാധിക്കുന്നതായി മേരിലാന്‍ഡ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് … Read more

ലിമറിക്ക് സ്വദേശി യുഎസിൽ കൊല്ലപ്പെട്ട സംഭവം; ഭാര്യയും, ഭാര്യാ പിതാവും കുറ്റക്കാർ

ലിമറിക്ക് സ്വദേശിയായ ജേസണ്‍ കോര്‍ബെറ്റിനെ യുഎസില്‍ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയായ മോളി മാര്‍ട്ടെന്‍സ് (40), പിതാവ് ടോം മാര്‍ട്ടെന്‍സ് (73) എന്നിവരെ തടവിന് ശിക്ഷിച്ച് കോടതി. യുഎസിലെ നോര്‍ത്ത് കരോലിനയിലെ വീട്ടില്‍ 2015 ഓഗസ്റ്റ് 2-നാണ് കോര്‍ബെറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഏഴ് മാസം വീതം തടവിനാണ് യുഎസിലെ ഡേവിഡ്‌സണ്‍ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ശിക്ഷിച്ചിരിക്കുന്നത്. ഇരുവരും രണ്ട് വര്‍ഷം ഇപ്പോള്‍ തന്നെ തടവില്‍ കഴിഞ്ഞതുകൂടി ശിക്ഷാകാലയളവായി കണക്കാക്കിയതിനെത്തുടര്‍ന്നാണിത്. പ്രതികള്‍ അപ്പീല്‍ പോകില്ലെന്നാണ് റിപ്പോര്‍ട്ട്. കല്ല്, … Read more

ന്യൂയോർക്ക് ബീച്ചുകളിൽ സ്രാവിന്റെ ആക്രമണം; നിരീക്ഷണം ശക്തമാക്കി അധികൃതർ

ന്യൂയോര്‍ക്കില്‍ മനുഷ്യര്‍ക്ക് നേരെയുണ്ടായ സ്രാവുകളുടെ ആക്രമണത്തെത്തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി അധികൃതര്‍. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേര്‍ക്കാണ് ന്യൂയോര്‍ക്കിലെ പ്രശസ്തമായ ബീച്ചുകളില്‍ വച്ച് സ്രാവിന്റെ കടിയേറ്റത്. തുടര്‍ന്ന് അധികൃതര്‍ ഡ്രോണുകളുപയോഗിച്ച് ന്യൂയോര്‍ക്ക് തീരങ്ങളില്‍ നിരീക്ഷണം നടത്തിവരികയാണ്. വ്യാഴാഴ്ച 10 അടി നീളമുള്ള ഒരു സ്രാവ് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് Long Island-ലെ Robert Moses State Park Beach-ല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ജൂലൈ 4-നും 50 സ്രാവുകളുടെ കൂട്ടം ഡ്രോണ്‍ ദൃശ്യത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഇവിടം കുറച്ച് സമയത്തേയ്ക്ക് അടച്ചിട്ടിരുന്നു. ഏതാനും … Read more

മുഴുവനായും വാക്സിൻ സ്വീകരിച്ച അയർലണ്ട്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിച്ച് യുഎസ്

അയര്‍ലണ്ട്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള മുഴുവനായും വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് തിങ്കളാഴ്ച മുതല്‍ (നവംബര്‍ 8) രാജ്യത്തേയ്ക്ക് പ്രവേശനം നല്‍കുമെന്ന് യുഎസ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കോവിഡ് കാരണം യുഎസ് ഇതര പൗരന്മാര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ് അധികൃതര്‍. ഇത് കാരണം യൂറോപ്പ്, ഇന്ത്യ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് തങ്ങളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനും മറ്റുമായി യുഎസില്‍ പോകാന്‍ സാധിച്ചിരുന്നില്ല. യുഎസില്‍ ജോലി ചെയ്യുന്ന പലരും നാട്ടില്‍ വന്ന ശേഷം തിരികെ പോകാന്‍ കഴിയാതെയും വിഷമിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍, … Read more