SSE Airtricity ഏപ്രിൽ മുതൽ വൈദ്യുതി, ഗ്യാസ് ബില്ലുകൾ വര്‍ധിപ്പിക്കും

രാജ്യത്തെ പ്രമുഖ ഊർജ്ജ സപ്ലയർ കമ്പനികളിലൊന്നായ SSE Airtricity, വൈദ്യുതി, ഗ്യാസ് ബില്ലുകളിൽ വർദ്ധനവ് വരുത്തുമെന്ന് അറിയിച്ചു. ഏപ്രിൽ 2 മുതൽ സ്റ്റാൻഡേർഡ് വേരിയബിൾ ഹൗസ്ഹോൾഡ് വൈദ്യുതി, ഗ്യാസ് ബില്ലുകളില്‍ ആണ് വര്‍ധനവ് വരുത്തുക. ഈ വർദ്ധനവ് ഏകദേശം 2,50,000 വൈദ്യുതി ഉപഭോക്താക്കളെയും 85,000 വാതക ഉപഭോക്താക്കളെയും ബാധിക്കുമെന്ന് കണക്കാക്കുന്നു. ഇത് ഒരു ശരാശരി വൈദ്യുതി ഉപഭോക്താവിന് ദിവസേന €0.47 വര്‍ധനവും വാതക ഉപഭോക്താവിന് €0.31 വര്‍ധനവും ഉണ്ടാക്കും. ഡ്യുവൽ ഫ്യൂവൽ ഉപയോഗിക്കുന്നവർക്ക് 9.5% വരെ ബില്ല് വർദ്ധിക്കും, … Read more

ക്രിസ്റ്റൽ ജൂബിലി നിറവിൽ ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവക

ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവക ക്രിസ്റ്റൽ ജൂബിലി നിറവിലേക്ക്. 2011 ഫെബ്രുവരി 5ന് രൂപവത്കരിച്ച സഭയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന 15 ആം വാർഷികാഘോഷങ്ങൾക്കു ‌ മാർച്ച് 1ന് തുടക്കമാകുമെന്നു പബ്ലിസിറ്റി കൺവീനർ ശ്രീ. സിബു കോശി അറിയിച്ചു. മാർച്ച് 1 ശനിയാഴ്ച ഉച്ചക്ക് 2 .30 ന് നടത്തപെടുന്ന പൊതുസമ്മേളനം, ഡബ്ലിൻ സൗത്ത് കൗണ്ടി മേയർ കൗൺസിലർ ബേബി പെരേപ്പാടൻ ഉത്‌ഘാടനം ചെയ്യും. ചർച് ഓഫ് അയർലണ്ട് ആർച് ബിഷപ്പ് … Read more

വെള്ളാർമലയ്ക്ക്‌ കൈത്താങ്ങുമായി ‘വയനാടൻസ്‌’

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്കൂളിന്‌ അയർലൻഡിൽ നിന്ന്‌ കൈത്താങ്ങുമായി ‘വയനാടൻസ്‌’. അയർലൻഡിലുള്ള വയനാട്ടുകാരുടെ കൂട്ടായ്മയായ ‘വയനാടൻസ് ഇൻ അയർലൻഡ്’ കൂട്ടായ്മയാണ്‌ സ്കൂൾ ബസിന്റെ ദൈനന്ദിന ചെലവുകൾക്കായി അഞ്ച്‌ ലക്ഷം രൂപ കൈമാറിയത്‌. മേപ്പാടി സ്കൂളിൽ നടന്ന ചടങ്ങിൽ വയനാടൻസ് ഇൻ അയർലൻഡ് അംഗങ്ങളായ കൃഷ്ണദാസ്. കെ. കെ ജയിസ്‌മോൻ കാരക്കാട്ട്‌ എന്നിവർ വെള്ളാർമല സ്കൂൾ പ്രിൻസിപ്പൽ ഭവ്യ, ഹെഡ്മാസ്റ്റർ ദിലീപ് കുമാർ എന്നിവർക്ക് ബാങ്ക് ഡ്രാഫ്റ്റ് കൈമാറി.

Section 39 ഹെല്‍ത്ത്‌കെയര്‍ തൊഴിലാളികള്‍ സമരത്തിലേക്ക്, പിന്തുണയുമായി 96% തൊഴിലാളികൾ

Section 39 ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിനൊരുങ്ങുന്നു. Section 39 സംഘടനകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതന പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായാണ് സമരം. വികലാംഗർ, വൃദ്ധർ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്ക് സേവനങ്ങൾ നൽകുന്നു സംഘടനയാണ് സെക്ഷൻ 39. വേതനപരിഷ്‌കരണത്തെക്കുറിച്ചുള്ള പ്രശ്‌നം പരിഹരിക്കാൻ തിങ്കളാഴ്ച Workplace Relations Commission (WRC) മായി ചർച്ചകൾ നടക്കുന്നുണ്ട്. സമരം നടത്താനുള്ള തീരുമാനത്തിന് അംഗങ്ങളുടെ ശക്തമായ പിന്തുണ ലഭിച്ചതായി Siptu യൂണിയന്റെ ഡാമിയൻ ജിന്ലി പറഞ്ഞു. സെക്ഷൻ 39 തൊഴിലാളികളുടെ … Read more

വൈറ്റ് ഹൗസ് സന്ദർശനത്തിനൊരുങ്ങി മിഹോൾ മാർട്ടിൻ, സെന്റ് പാട്രിക്ക് ഡേയിൽ ട്രംപുമായി കൂടിക്കാഴ്ച

പ്രധാനമന്ത്രി മിഹോൾ മാർട്ടിൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ ഔപചാരിക ക്ഷണം സ്വീകരിച്ചു. മാർച്ച് 12-ന് സെന്റ് പാട്രിക്ക് ഡേ ആഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിൽ നടക്കുന്ന ബൈലാറ്ററൽ മീറ്റിംഗില്‍  പങ്കെടുക്കാന്‍ ആണ് ക്ഷണം. ഈ വർഷം ചടങ്ങിലേക്ക് ക്ഷണമുണ്ടാകുമോ എന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഗാസയെക്കുറിച്ച് ട്രംപ്പ് നടത്തിയ പ്രസ്താവനകൾക്ക് ശേഷം പ്രധാനമന്ത്രി എങ്ങനെ പ്രതികരിക്കുമെന്നത് സംബന്ധിച്ചും ചോദ്യചിഹ്നങ്ങൾ ഉയർന്നിരുന്നു. യൂറോപ്യൻ യൂണിയനും ട്രംപ് ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതും ക്ഷണം വൈകിയതിൽ … Read more

അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റി (SMCI) (Laity) കോഴിക്കോട് മരണപ്പെട്ട അദ്ധ്യാപിക അലീന ബെന്നിയുടെ കുടുംബത്തെ സഹായിക്കാൻ ധനശേഖരണം നടത്തുന്നു.

കോഴിക്കോട്: അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ കൂട്ടായ്‌മ ആയ Syro Malabar Community Ireland (SMCI) കോഴിക്കോട് മരണപ്പെട്ട അദ്ധ്യാപിക അലീന ബെന്നിയുടെ കുടുംബത്തെ സഹായിക്കാൻ ധനശേഖരണം നടത്തുന്നു. കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽ.പി. സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് 6 വർഷം ശമ്പളം ഇല്ലാതെ താമരശ്ശേരി രൂപതയുടെ കീഴിൽ എയ്ഡഡ് സ്‌കൂളിൽ ജോലി ചെയ്യേണ്ടി വന്നതിന്റെ മനോവിഷമം മൂലമാണ് അലീന ജീവനൊടുക്കിയതെന്ന വിവരം … Read more

പ്രധാനമന്ത്രി മീഹോള്‍ മാർട്ടിൻ ഇന്ന് ഉക്രൈൻ പ്രസിഡന്റ് സെലൻസ്കിയെ കാണും?

പ്രധാനമന്ത്രി മീഹോള്‍ മാർട്ടിൻ ഇന്ന്‍  ഉക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. നേരത്തെ ബെൽഫാസ്റ്റിലെ രാഷ്ട്രീയ നേതാക്കളുമായി നടത്താനിരുന്ന സന്ദർശനം അദ്ദേഹം ഷെഡ്യൂൾ മാറ്റം ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. വാഷിംഗ്ടണിലേക്കുള്ള യാത്രക്കിടയില്‍ ഷാനന്‍ എയര്‍പോര്‍ട്ടില്‍  ഇന്ധനം നിറയ്ക്കുന്നതിനായി സെലൻസ്കി താത്കാലികമായി തങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടയിലായിരിക്കും കൂടികാഴ്ച. അതിനുശേഷം അദ്ദേഹം അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

ലൌത്ത് കമ്പനി Suretank ല്‍ 80 തൊഴില്‍ അവസരങ്ങള്‍

എഞ്ചിനീയറിംഗ് സേവന ദാതാവായ Suretank  കമ്പനിയുടെ ലൗത്ത് സ്ഥാപനങ്ങളിൽ  80 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. 2025-ഓടെ കമ്പനിയുടെ വാർഷിക വരുമാനം €50 ദശലക്ഷത്തിൽ നിന്ന് €75 ദശലക്ഷമായി ഉയര്‍ത്താനുള്ള ഭാഗമായാണ് ഈ നിയമനം. 1995-ൽ സ്ഥാപിതമായ Suretank , ഡൺലീർ, കൗണ്ടി ലൗത്തിൽ ആസ്ഥാനമായാണ് പ്രവർത്തിച്ചു വരുന്നത്. ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ, ഫാർമ, മറൈൻ, എനർജി കമ്പനികൾക്ക് മൊഡ്യുലാർ, ടാങ്ക് സേവനങ്ങള്‍ നൽകുന്നു. മുന്‍പ് ഓഫ്ഷോർ ഓയിൽ, ഗ്യാസ് മേഖലകളിൽ പ്രവര്‍ത്തിച്ചിരുന്ന കമ്പനി, ഇപ്പോൾ ഓഫ്ഷോർ വിൻഡ്, … Read more

അയര്‍ലണ്ടിലെ 85% വിദ്യാർത്ഥികളും പഠനം കഴിഞ്ഞും രാജ്യത്ത് തന്നെ തുടരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു : റിപ്പോര്‍ട്ട്‌

അയര്‍ലണ്ടില്‍ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന 85 ശതമാനം വിദ്യാര്‍ഥികളും പഠനം കഴിഞ്ഞാലും രാജ്യത്ത് തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതായി പുതിയ ഗവേഷണത്തില്‍ വ്യക്തമാക്കുന്നു. MTU യുടെ LGBTQ+ ഫ്ലാഗ് വീക്കിനായി TELUS ഡിജിറ്റൽ നടത്തിയ ഈ ഗവേഷണത്തിൽ, 45% വിദ്യാർത്ഥികൾ വലിയ മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും 60% പേർ ജോലിസ്ഥലത്തെ സമത്വം ഒരു പ്രധാന ഘടകമായി കാണുന്നുവെന്നും പറയുന്നു. 500 ഓളം വിദ്യാർത്ഥികളിൽ നടത്തിയ സർവേയിൽ, 59% പേർ സുസ്ഥിരവും ഉത്തരവാദിത്വമുള്ള വ്യവസായ പ്രവർത്തനങ്ങളുമായി … Read more

ക്രാന്തിയുടെ മെയ്ദിനാഘോഷങ്ങൾക്കായി മന്ത്രി എം.ബി രാജേഷ് അയർലണ്ടിലെത്തുന്നു

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ് മെയ്ദിനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് ലോകമെങ്ങും മെയ്ദിനം ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം അയർലണ്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി തയ്യാറെടുക്കുന്നു. ക്രാന്തിയുടെ ആഭിമുഖ്യത്തിൽ മെയ് 2 ന് സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷത്തിൽ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. കില്‍ക്കെനിയിലെ  O’Loughlin Gael GAA  … Read more