അനീഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചു, പൊതുദർശനം വെള്ളിയാഴ്ച കിൽക്കെനിയിൽ
അയർലണ്ടിലെ കിൽക്കെനി മലയാളി അസോസിയേഷൻ അംഗവും, എറണാകുളം ഇലഞ്ഞി പെരുമ്പടവം മലയിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെ മകനുമായ അനീഷ് ശ്രീധരന്റെ (38) പോസ്റ്റുമോർട്ടം നടപടികൾ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഇന്നലെ പൂർത്തിയായി. പോസ്റ്റ്മോർട്ടം, എംമ്പാം നടപടികൾക്കു ശേഷം മൃതശരീരം മോർച്ചറിയിൽ സൂക്ഷിക്കുന്നതും 28-ആം തീയതി വെള്ളിയാഴ്ച്ച 3 പി.എം. നു ഹൈന്ദവ ആചാരപ്രകാരമുള്ള പ്രാർത്ഥനകൾക്ക് ശേഷം 4 പി.എം മുതൽ 8 പി.എം. വരെ പൊതുദർശനം കിൽക്കെനിയിലെ ജോൺസ്റ്റൺസ് ഫ്യൂണറൽ ഹോമിൽ ക്രമീകരിച്ചിട്ടുള്ളതുമാണ്. തുടർന്ന് വരും ദിവസങ്ങളിൽ … Read more





