കിൽകെന്നി മലയാളി അനീഷ് ശ്രീധരൻ (38) അന്തരിച്ചു

കിൽകെന്നി മലയാളി  അനീഷ് ശ്രീധരൻ (38) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് പെരുമ്പടവം സ്വദേശിയാണ് . കിൽക്കെനി മലയാളി അസോസിയേഷൻ അംഗം ആയിരുന്നു. ഭാര്യ ജ്യോതി (നോർ വാർഡ്, സെന്റ് ലുക്ക്സ് ഹോസ്പിറ്റൽ). തുടർ ക്രമീകരണങ്ങൾക്കായി അനീഷിൻ്റെ മൃതശരീരം വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ് . കൂടുതൽ വിവരങ്ങൾ പിന്നീട്.

കത്തോലിക്ക കോൺഗ്രസ്‌  അയർലണ്ട് യൂത്ത് കൗൺസിൽ രൂപീകരിച്ചു

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ യൂത്ത് കൗൺസിൽ അയർലണ്ട് ദേശീയ കമ്മിറ്റി ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച വൈകിട്ട് അയർലണ്ട് സമയം നാലിന് ഔദ്യോഗികമായി രൂപീകരിച്ചു.അയർലണ്ടിലെ കത്തോലിക്ക യുവജനങ്ങളുടെ ആത്മീയ,സാമൂഹിക, സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൗൺസിൽ,വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിൽ നിന്ന് ജോലിക്കായും പഠനത്തിനായും എത്തുന്ന യുവജനങ്ങൾക്ക് സഹായഹസ്തമായി പ്രവർത്തിക്കും.കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ എല്ലാ രാജ്യങ്ങളിലുമുള്ള സമുദായ അംഗങ്ങളെ കോർത്തിണക്കിയുള്ള ഗ്ലോബൽ നെറ്റ്‌വർക്ക്  രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കൗൺസിൽ രൂപീകരണം നടന്നത്.   കത്തോലിക്ക കോൺഗ്രസ്‌ … Read more

ഗ്രേറ്റർ കൊച്ചിൻ ക്ലബിന്റെ പത്താം വാർഷികം മാർച്ച് 21ന് : അയർലണ്ടിൽ സംഗീത വിരുന്നൊരുക്കാന്‍ ജോബ് കുര്യനും ആനാർക്കലി മരിക്കാറും

അയർലൻഡിലെ കൊച്ചിക്കാരുടെ കൂട്ടായ്മയിൽ  രൂപപ്പെട്ട ഗ്രേറ്റർ കൊച്ചിൻ ക്ലബ് (Greater Cochin Club) ,നമ്മുടെ തനതായ സംസ്‌കാരങ്ങളോടുള്ള അടുപ്പം വളർത്താനും, സാമൂഹികമായ കൂടിച്ചേരലുകൾ നടത്താനും ഒരു ഇടം ആയി പ്രവർത്തിച്ചുകൊണ്ട് ,തകർപ്പൻ കലാപരിപാടികൾ, വൈവിധ്യമാർന്ന ചർച്ചകൾ ,പൊതുസമ്മേളനങ്ങൾ,സാംസ്കാരിക ആഘോഷങ്ങൾ തുടങ്ങിയവയിലൂടെ പുതുതലമുറക്കും ഒപ്പം പൊതുസമൂഹത്തിനും നമ്മുടെ തനതായ  പാരമ്പര്യത്തെ പങ്കുവെക്കാൻ നാളിതുവരെ നടത്തിയിട്ടുള്ള ശ്രമങ്ങൾ പ്രശംസനീയമാണ് .GCC യുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ഈ പ്രോഗ്രാം ,അയർലണ്ടിലെ സംഗീതപ്രേമികൾക്കു മറക്കാനാവാത്ത മറ്റൊരു സംഗീതസായാഹ്നം തന്നെ  ആയിരിക്കും … Read more

അയര്‍ലണ്ടിലെ ഇന്ത്യൻ ഉത്സവം: ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 (സീസൺ 3)ഓഗസ്റ്റ് 2 ലേക്ക് മാറ്റി വച്ചു.

ക്ലോൺമെൽ സമ്മർ ഫെസ്റ്റിന്റെ മൂന്നാം സീസൺ  ഓഗസ്റ്റ് 2 ലേക്ക് മാറ്റി. ഇന്ത്യൻ പരമ്പരാഗത കലാരൂപങ്ങൾ, നൃത്തപരിപാടികൾ, വടംവലി, കുട്ടികളുടെ വിവിധ കലാകായിക പരിപാടികൾ,അമ്യുസ്മെന്റ് റൈഡുകൾ,സംഗീതനിശയും ഉൾപ്പെടുന്ന ഈ മാമാങ്കത്തിൽ ഐറിഷ് കലാസാംസ്‌കാരിക ഇനങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും ഉൾപ്പെടുത്തി കൂടുതൽ ഐറിഷ് ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യൻ തനതുരുചികൾ വിളമ്പുന്ന ഫുഡ്‌ സ്റ്റാളുകളും കരകൗശല വസ്തുക്കൾ, ഇന്ത്യൻ വസ്ത്രങ്ങൾ, പെർഫ്യൂമുകൾ ഉൾപ്പടെ നിരവധി ഷോപ്പുകളും സജ്ജമാക്കുന്നുണ്ടെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ട് സീസണും വൻവിജയമായതിനെ തുടർന്ന് ഇത്തവണ … Read more

അയർലണ്ടിൽ വൈദ്യുതി വിലയിൽ വര്‍ധനവ്, ഭക്ഷ്യ വിലയും കൂടുതൽ; CSO റിപ്പോര്‍ട്ട്‌

അയർലണ്ടിലെ ഹോള്‍സെയില്‍ വൈദ്യുതി ചാര്‍ജ് ജനുവരിയിൽ 22.3 ശതമാനം വർധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തിറക്കിയ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 67.7 ശതമാനത്തിന്റെ വർദ്ധനവാണ്. ഈ വർദ്ധനവിനിടയിലും, 2022 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തേക്കാൾ ഇപ്പോഴത്തെ വില 56.8 ശതമാനം കുറവാണ്. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിലയിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദക വില 7.6 ശതമാനം വർധിച്ചു, അതിൽ പാൽ ഉൽപ്പന്നങ്ങൾക്ക് 18.6 … Read more

വെക്സ്ഫോർഡിൽ  ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം

വലിയ നോമ്പിന് ഒരുക്കമായി അയർലണ്ട് സീറോ മലബാർ സഭയുടെ വെക്സ്ഫൊർഡ് സെൻ്റ് അൽഫോൻസ കുർബാന സെൻ്റർ  സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫ്രയറി ദേവാലയത്തിൽ നടക്കും. 2025 മാർച്ച് 2 ഞായറാഴ്ച  ഉച്ചകഴിഞ്ഞ് 1:30 മുതൽ വൈകിട്ട് 7:00 വരെയാണ്  ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവും, സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷൻ വികാരി ജനറാളും  യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും, മ്യൂസിഷ്യനും, ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവുമായ  ഫാ. ഡോ. ബിനോജ് മുളവരിക്കലാണ് ധ്യാനം … Read more

‘ബിബ്ലിയ 2025’ നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 22 ശനിയാഴ്ച

ബൈബിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയർലണ്ട്  സീറോ മലബാർ സഭയുടെ മതബോധന വിഭാഗം  സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ  ഗ്രാൻ്റ് ഫിനാലെ ‘ബിബ്ലിയ  2025’ ഫെബ്രുവരി 22 ശനിയാഴ്ച നടക്കും.  ഡബ്ബിൻ ഗ്ലാസ്നേവിനിലുള്ള ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തൽ ശനിയാഴ്ച് ഉച്ചകഴിഞ്ഞ് 2 മണിക്കാണ്  പരിപാടി ആരംഭിക്കുന്നത്. ഫ്രാൻസീസ് മാർപ്പാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വർഷത്തിൻ്റെ അയർലണ്ട് ദേശീയതല ഔദ്ദോഗീക ഉത്ഘാടനവും തദ്ദവസരത്തിൽ നടക്കും. പ്രത്യാശയുടെ തീർത്ഥാടകർ … Read more

അയർലണ്ടിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ 2000 ത്തോളം ലൈംഗിക കുറ്റവാളികൾ ; ഗാര്‍ഡ റിപ്പോര്‍ട്ട്‌

അയർലണ്ടിൽ 1,939 ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളികൾ സമൂഹത്തിൽ ജീവിക്കുന്നതായി ഗാര്‍ഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സെക്സ് ഓഫെൻഡേഴ്സ് ആക്റ്റ് 24 വർഷം മുമ്പ് നടപ്പാക്കിയതിനു ശേഷം ജയിലിൽ നിന്ന് മോചിതരായവരുടെ വിവരങ്ങൾ സൂക്ഷിക്കണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ 733 ലൈംഗിക കുറ്റവാളികൾ ജയിലിൽ കഴിയുന്നുണ്ടെന്നും, ഇവരെ കൂടി ഉൾപ്പെടുത്തുമ്പോൾ ആകെ 2,700-ഓളം പേരെ An Garda Síochána നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സെക്സ് ഓഫെൻഡേഴ്സ് ആക്ടിൽ (Sex Offenders Act) വരുത്തിയ ഭേദഗതികൾ അനുസരിച്ച്, … Read more

അഭിനേതാക്കളെ ആവശ്യമുണ്ട്

അയർലണ്ടിലെ പ്രമുഖ കല സാംസ്‌കാരിക സംഘടനയായ മലയാളം സംഘടിപ്പിക്കുന്ന ഐ മണ്ഡല പ്രൊഡക്ഷൻസിന്റെ ​”ഹി​ഗ്വിറ്റ” എന്ന  ഏറ്റവും പുതിയ നാടകത്തിലേക്കു അഭിനേതാക്കളെ ആവശ്യമുണ്ട്. പ്രശസ്ത നാടക പ്രവർത്തകൻ ശ്രീ ശശിധരൻ നടുവിലിന്റെ സംവിധാനത്തിൽ ഈ വരുന്ന മെയ് 3 ശനിയാഴ്ചയാണ് ​”ഹി​ഗ്വിറ്റ” താലയിലുള്ള നാഷണൽ ബാസ്കറ്റ്ബാൾ അരിനയിൽ  അവതരിപ്പിക്കപ്പെടുന്നത്. പ്രശസ്ത കഥാകൃത്ത് ശ്രീ എൻ എസ് മാധവന്റെ ​”ഹി​ഗ്വിറ്റ” എന്ന ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഇത്. പ്രസ്തുത നാടകത്തിലേക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുവാനായി താലയിലുള്ള ടൈമെൻ ബൗൺ കമ്മ്യൂണിറ്റി … Read more

അയർലണ്ടില്‍  18 കൗണ്ടികൾക്ക് യെല്ലോ അലേര്‍ട്ട്; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

അയർലണ്ടിലെ 18 കൗണ്ടികൾക്ക് ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ യാത്രാ ബുദ്ധിമുട്ടുകളും വെള്ളപ്പൊക്ക സാധ്യതയുമുണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ക്ലെയർ, കോർക്ക്, കെറി, ലിമറിക്, വാട്ടർഫോർഡ്, ഡോണെഗൽ, ഗാൽവേ, ലീട്രിം, മയോ, സ്ലൈഗോ, വെക്സ്ഫോർഡ്, വിക്ക്ലോ എന്നീ 12 കൗണ്ടികൾക്ക് പുലര്‍ച്ചെ 2 മുതൽ വൈകുന്നേരം 3 വരെയാണ് മുന്നറിയിപ്പ്. അതേസമയം,, ഡോണെഗൽ, ഗാൽവേ, ലീട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികൾക്ക് വൈകുന്നേരം 3 മുതൽ അർദ്ധരാത്രി വരെ യെല്ലോ വിന്‍ഡ് അലേര്‍ട്ട് … Read more