ഡബ്ലിന്‍ Swords ലെ സെവി ജോസിന്‍റെ പിതാവ് ജോസ് കണിയാംപറമ്പില്‍ നിര്യാതനായി

Swords ലെ സെവി ജോസിന്‍റെ പിതാവ് ജോസ് കണിയാംപറമ്പില്‍ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 22ന് ശനിയാഴ്ച്ച 4pm ന്, പെരുമ്പടവ് സെന്റ്‌ ജോസഫ്‌ പള്ളിയില്‍. സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ച്, സ്വോര്‍ഡ്സ് അനുശോചനം അറിയിച്ചു.

അടുത്ത 5 വർഷത്തിൽ 75,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ IDA അയർലണ്ട് പദ്ധതി, 40,000 തൊഴിലാളികൾക്ക് നൈപുണ്യ വികസനം

IDA അയർലണ്ട് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 75,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും 40,000 തൊഴിലാളികളുടെ നൈപുണ്യ വികസനം ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു. തൊഴില്‍ മേഖലയിലെ കടുത്ത മത്സരവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിനും നടുവിൽ, രാജ്യത്തെ വ്യവസായം ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന എന്ന് സംഘടന അറിയിച്ചു. ഒപ്പം IDA പിന്തുണയ്ക്കുന്ന 1,800 കമ്പനികളുടെ പുനരുജ്ജീവനത്തിനും സുസ്ഥിരതയ്ക്കും മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചു. ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സെമികണ്ടക്ടറുകൾ, ആരോഗ്യം, സുസ്ഥിരത തുടങ്ങിയ മേഖലകളാണ് ഭാവിയിലെ സാമ്പത്തിക വളർച്ചയെ നയിക്കുക എന്ന്‍ IDA … Read more

കോർക്ക് Ringaskiddy തുറമുഖ വികസനം: 800-ലേറെ പുതിയ തൊഴിലവസരങ്ങൾ

കോർക്ക് തുറമുഖം Ringaskiddy തുറമുഖ പുനർവികസന പദ്ധതിക്കായി ഒരു വലിയ പദ്ധതി അൻ ബോർഡ് പ്ലീനാലയിൽ സമർപ്പിച്ചു. ‘മറൈൻ ഡെവലപ്മെന്റ്’ വിഭാഗത്തിൽ സമർപ്പിച്ച റിപ്പോര്‍ട്ട്‌ അനുസരിച്ച്, ഈ പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ 849 പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും. കോർക്ക് കണ്ടെയ്നർ ബർത്ത് 2, ഡീപ്‌വാട്ടർ ബർത്ത് വിപുലീകരണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. തുറമുഖ നവീകരണത്തിന്റെ നിർമാണം സാമ്പത്തിക പ്രവർത്തനത്തിൽ പ്രധാനമായും അനുകൂലമായ സ്വാധീനം ചെലുത്തും. ഏകദേശം 849 നിർമാണ ജോലികൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം, ഈ പ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള പരോക്ഷ … Read more

ഡബ്ലിൻ ഓഫിസിൽ ജീവനക്കാരെ പിരിച്ചുവിടാനോരുങ്ങി ടിക്‌ടോക്ക്

ഡബ്ലിനിലെ ടിക്‌ടോക്ക് ജീവനക്കാരെ ബാധിക്കുന്ന ഏറ്റവും പുതിയ പിരിച്ചുവിടൽ നീക്കവുമായി സോഷ്യൽ മീഡിയ കമ്പനി. ടിക്‌ടോക്ക് ഗ്ലോബൽ തലത്തിൽ നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായി, ഡബ്ലിനിലുള്ള ഒരു വിഭാഗം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനിയുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി വിഭാഗത്തിൽ പ്രധാന മാറ്റങ്ങൾ വരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടൽ. ടിക്‌ടോക്കിന്റെ ഗ്രാൻഡ് കനാൽ ഓഫീസില്‍ 3,000 ഓളം ജീവനക്കാര്‍ ആണ് ജോലി ചെയത് വരുന്നത്. ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനിയുടെ പിരിച്ചുവിടൽ നടപടികൾ ഏഷ്യ, മിഡിൽ … Read more

സ്ലൈഗോയിൽ 207 വീടുകളുള്ള വൻ ഭവന സമുച്ചയത്തിനു പ്ലാനിങ് അനുമതി

സ്ലൈഗോ ടൗണിലെ ഓക്ക്‌ഫീൽഡ് റോഡിൽ 15 ഏക്കർ പ്രദേശത്ത് 207 റെസിഡൻഷ്യൽ യൂണിറ്റുകൾ ഉൾക്കൊള്ളുന്ന ഒരു വൻ നിര്മ്മാണ പദ്ധതിക്ക് സ്ലൈഗോ കൗണ്ടി കൗൺസിൽ അനുമതി നല്‍കി. നോവോട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഈ പദ്ധതി നിർവ്വഹിക്കാനുള്ള അനുമതി ലഭിച്ചത്. ഈ പദ്ധതിയിൽ അപാർട്ടുമെന്റുകൾ, ടെറസ് വീടുകൾ, സെമി-ഡിറ്റാച്ച്ഡ് വീടുകൾ എന്നിവ ഉൾപ്പെടും. നിർമ്മാണം പൂർത്തിയാകുമ്പോൾ  21 സിംഗിള്‍ ബെഡ് റൂം അപ്പാർട്ട്മെന്റുകൾ, 37 ടൂ ബെഡ്റൂം അപ്പാർട്ട്മെന്റുകൾ, 4 ടൂബെഡ്റൂം ടെറസ് വീടുകൾ, 99 … Read more

പത്ത് കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് അലേര്‍ട്ട്

മൺസ്റ്റർ, ലെൻസ്റ്റർ, ഉൾസ്റ്റർ എന്നീ പ്രദേശങ്ങളിലെ പത്ത് കൗണ്ടികളില്‍ യെല്ലോ വിന്‍ഡ്  മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി Met Éireann അറിയിച്ചു. കോർക്ക്, കെറി എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 4 മുതൽ 8 മണിവരെ യെല്ലോ വിന്‍ഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാർലോ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ക്ലോ എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 6 മുതൽ 10 മണിവരെ അലേര്‍ട്ട്  ബാധകമാകും. ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ യാത്രയ്ക്കു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാമെന്നും, മരങ്ങളോ കൊമ്പുകളോ കടപുഴകി വീഴാന്‍ … Read more

ഫെബ്രുവരിയിലും പെട്രോൾ, ഡീസൽ വില വർദ്ധന തുടരുന്നു : അയർലണ്ട് ഫ്യുവൽ സർവേ

ഫെബ്രുവരിയിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിച്ചതായി ഏറ്റവും പുതിയ AA അയർലണ്ട് ഫ്യുവൽ സർവേ വ്യക്തമാക്കുന്നു. പെട്രോളിന്റെ വില ലിറ്ററിന് നാല് സെന്റ് വർദ്ധിച്ച് ശരാശരി €1.80 ആയി, അതേസമയം ഡീസൽ വിലയും നാല് സെന്റ് ഉയർന്ന് €1.77 ആയി. എന്നിരുന്നാലും, ഫെബ്രുവരിയിൽ ഇലക്ട്രിക് വാഹന ഉടമകൾക്ക് ചെറിയൊരു ആശ്വാസം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വർഷംതോറും 17,000 കിമീ യാത്ര ചെയ്യുന്നതിനുള്ള ഇലക്ട്രിക് വാഹന ചെലവ് €810 ആയി കുറഞ്ഞു, മുൻമാസത്തേക്കാൾ ഒരു സെന്റ് കുറഞ്ഞ … Read more

ഏർ ലിംഗസ് 2025 എയർക്രാഫ്റ്റ് എഞ്ചിനീയർ അപ്രെന്റിസ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

ഏർ ലിംഗസ് എയർലൈൻ 2025ലെ എയർക്രാഫ്റ്റ് എഞ്ചിനീയർ അപ്രെന്റിസ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. നാല് വർഷം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം, പൂർണ്ണ യോഗ്യത നേടിയ എയർക്രാഫ്റ്റ് എഞ്ചിനീയറാകുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകുന്നു. ഈ പരിശീലന പദ്ധതി SOLAS (ഷാനണിലെ സ്റ്റേറ്റ് ഫർതർ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ഏജൻസി), ഡബ്ലിൻ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (TUD), സൗത്ത് ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (SETU) എന്നിവയുമായി ചേർന്നാണ് നടത്തുന്നത്. പരിശീലനത്തിന്റെ നാല് … Read more

അയർലണ്ടിൽ കാൻസർ രോഗനിർണയ നിരക്ക് ഉയരുന്നു, യൂറോപ്യൻ യൂണിയനിൽ രണ്ടാം സ്ഥാനത്ത് – യൂറോപ്യൻ കമ്മീഷൻ റിപ്പോർട്ട്

യൂറോപ്യൻ യൂണിയനിൽ ക്യാൻസർ കേസുകളുടെ രണ്ടാമത്തെ ഉയർന്ന നിരക്ക് അയർലണ്ടിലാണെന്ന് യൂറോപ്യൻ കമ്മീഷന്റെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2022 മുതൽ 2040 വരെ അയർലണ്ടിൽ ക്യാൻസർ കേസുകൾ 47% വർദ്ധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് യൂറോപ്യൻ യൂണിയനിലെ രണ്ടാമത്തെ ഉയർന്ന വളർച്ചാ നിരക്കാണ്. ഇതേസമയം, യൂറോപ്യൻ യൂണിയനിൽ മൊത്തം ക്യാൻസർ കേസുകൾ 18% വർദ്ധിക്കുമെന്നാണ് കണക്ക്. ഐറിഷ് കാൻസർ സൊസൈറ്റി ഈ റിപ്പോർട്ടിനെ “മിക്സഡ് റിപ്പോർട്ട് കാർഡ്” എന്ന് വിശേഷിപ്പിച്ചു. ക്യാൻസർ രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിനായി … Read more

ഡബ്ലിനിൽ നഴ്‌സ്, ടീച്ചർ, ഗാർഡ എന്നിവർക്കായി കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് ഫ്ലാറ്റുകൾ ; ഇന്ന് മുതൽ അപേക്ഷിക്കാം

ഡബ്ലിനിൽ അവശ്യ സേവന മേഖലയില്‍ പ്രവർത്തിക്കുന്ന ജീവനക്കാർക്കായി കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് വീടുകൾ നൽകുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. ഗാർഡ, നഴ്‌സ്, ടീച്ചർ തുടങ്ങിയ പ്രൊഫഷണലുകൾക്ക് ഗുണമേന്മയുള്ള ഭവന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അംഗീകൃത ഹൗസിംഗ് സ്ഥാപനമായ ക്ലൂയിഡാണ് വാടകയ്ക്ക് വീടുകൾ നൽകുന്നത്. ഡോക്കിലാൻഡ്‌സിലെ ബോളാൻഡ്‌സ് മിൽസിൽ 46 അപ്പാർട്ട്മെന്റുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. ഡബ്ലിനിലെ നിലവിലെ വാടക നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 27% മുതൽ 36% വരെ ഡിസ്കൌണ്ട് ആണ് വാടകയിനത്തില്‍ ലഭിക്കുക. ടു ബെഡ്റൂം … Read more