ഡബ്ലിൻ ‘ഷീല പാലസ്’ ലിഫി വാലി കോംപ്ലക്സിൽ പുതിയ റെസ്റ്റോ-ബാർ തുറന്നു ഉദ്ഘാടനം പ്രമാണിച്ച് ജനുവരി 31 വരെ സ്പെഷ്യല്‍ ഡിസ്കൌണ്ട്

അയർലണ്ടിലെ മലയാളികളുടെയും ഭക്ഷണപ്രേമികളുടെയും പ്രിയ ഇടമായ ഡബ്ലിന്‍ ഷീല പാലസ്,  അവരുടെ പുതിയ സംരംഭമായ റെസ്റ്റോ-ബാറുമായി ശ്രദ്ധ നേടുന്നു. ആധുനിക സൗകര്യങ്ങളും വിഭവങ്ങളുടെ വൈവിധ്യവും ഉൾപ്പെടുത്തി, ഒരു പുത്തൻ ഭക്ഷണ-സംഗീത അനുഭവം വാഗ്ദാനം ചെയ്യുകയാണ് ഈ പുതിയ സ്ഥാപനം. ഷീല പാലസ് റെസ്റ്റോ-ബാർ എന്ന പേരിൽ കഴിഞ്ഞ ആഴ്ച ക്ലോണ്ടാൽക്കിനില്‍ ലിഫി വാലി കോംപ്ലക്സിൽ ആണ് പുതിയ സ്ഥാപനം തുറന്നത്. ഉദ്ഘാടന ചടങ്ങിൽ 50-ലേറെ വിഭവങ്ങൾ ഉൾപ്പെട്ട ബുഫേയ്ക്ക് വെറും €21.95 വിലയുള്ള പ്രത്യേക ഓഫർ ഒരുക്കിയിരുന്നു. … Read more

HELP! ഗുരുതര രോഗം ബാധിച്ച അയര്‍ലണ്ട് മലയാളി നേഴ്സ് നെ നാട്ടില്‍ എത്താന്‍ സഹായിക്കുമോ ?

പൾമണറി ഫൈബ്രോസിസ് എന്ന ഗുരുതര രോഗം ബാധിച്ച് അയര്‍ലണ്ടില്‍ കഴിയുന്ന മലയാളി നേഴ്സ് നിമ്മി ജോയ് ചികിത്സക്കും, നാട്ടില്‍ പോകാനുമായി സുമനസ്സുകളുടെ സഹായം തേടുന്നു. അഞ്ച് വർഷം മുൻപാണ് ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് നിമ്മി അയര്‍ലണ്ടില്‍ എത്തിയത്. എന്നാൽ അപ്രതീക്ഷിതമായി പിടികൂടിയ രോഗം ഇന്ന് നിമ്മിയുടെ ജീവന് തന്നെ ഭീഷണിയായി മാറി. ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുക എന്നത് മാത്രമാണ് ജീവൻ നിലനിർത്താൻ ഏക മാര്‍ഗം. കഴിഞ്ഞ നാല് വർഷം മുതൽ, നിമ്മി അയർലണ്ടിന്റെ ട്രാൻസ്പ്ലാന്റ് … Read more

കോർക്ക് ആശുപത്രിയിൽ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി സാന്തക്ലോസ് ഹെലികോപ്റ്ററിൽ പറന്നിറങ്ങി

കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ കുട്ടികൾക്ക് വലിയ സര്‍പ്രൈസ് നല്‍കി കൊണ്ട് വെള്ളിയാഴ്ച സാന്താക്ലോസ് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി. നിരവധി ക്രിസ്മസ് സമ്മാനങ്ങളുമായി എത്തിയ സാന്തായെ കണ്ട കുട്ടികള്‍ക്ക് അതൊരു നവ്യാനുഭാവമായി. സാന്താ, പീഡിയാട്രിക് വാർഡിൽ ചികിത്സയിലായിരുന്ന നൂറുകണക്കിന് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി. ഈ കുട്ടികൾ പലരും ക്രിസ്മസ് ന്‍റെ ആഘോഷ വേളയില്‍ ആശുപത്രിയില്‍  തന്നെ ആയിരിക്കും ചിലവഴിക്കുക. കുട്ടികളുടെ സന്തോഷത്തിനായി നടപ്പിലാക്കിയ ഈ വലിയ കളിപ്പാട്ട വിതരണം 2020- മുതല്‍ ആണ് ആരംഭിച്ചത്. കിൻസെയ്ൽ & ഡിസ്ട്രിക്റ്റ് ലയൺസ് … Read more

ലോക കപ്പ് യോഗ്യതാ മൽസരങ്ങള്‍ക്ക് തുടക്കമിടാൻ അയർലണ്ട് – ആദ്യ മൽസരം ഹംഗറി ക്കെതിരെ

അയർലണ്ട് ഫുട്‌ബോൾ ടീംന്‍റെ 2026 ലോകകപ്പ് യോഗ്യതയ്ക്കുള്ള മൽസരങ്ങള്‍ക്ക് അടുത്ത വർഷം സെപ്റ്റംബറിൽ തുടക്കം കുറിക്കും. അയർലണ്ടിൽ വച്ചു ഹംഗറിക്കെതിരെ നടക്കുന്ന ആദ്യ മൽസരത്തോടെയാണ് യോഗ്യതാ റൌണ്ട് മൽസരങ്ങൾ ആരംഭിക്കുക. സെപ്റ്റംബർ 6 ന് Aviva സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണു മൽസരം.  അതിനുശേഷം ഐറിഷ് ടീം അർമേനിയയിലേക്ക് പുറപ്പെടും. അർമേനിയക്ക് എതിരായ മൽസരം സെപ്റ്റംബർ 9 നു ഐറിഷ് സമയം വൈകീട്ട് 5 മണിക്ക് നടക്കും. സെപ്റ്റംബർ മുതൽ നവംബർ വരെ നടക്കുന്ന നാലു ടീമുകളടങ്ങിയ … Read more

ബജറ്റില്‍ പ്രഖ്യാപിച്ച സോഷ്യല്‍ വെല്‍ഫെയര്‍, കോസ്റ്റ് ഓഫ് ലിവിംഗ് സേവനങ്ങളുടെ വര്‍ദ്ധനവുകള്‍ ജനുവരി മുതൽ പ്രാബല്യത്തില്‍; സേവനങ്ങളുടെ പൂർണ്ണവിവരങ്ങള്‍ അറിയാം

2025 ബജറ്റില്‍ പ്രഖ്യാപിച്ച നിരവധി സാമൂഹ്യ ക്ഷേമ സേവനങ്ങളുടെയും കോസ്റ്റ് ഓഫ് ലിവിംഗ് സേവനങ്ങളുടെയും വര്‍ദ്ധനവ് ഈ ജനുവരി മുതല്‍ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഒക്ടോബറിലെ ബജറ്റില്‍ €2.2 ബില്യൺ കോസ്റ്റ് ഓഫ് ലിവിംഗ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പത്തോളം സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടുകളുടെ വിതരണം കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നിരുന്നു. ഈ ആനുകൂല്യങ്ങള്‍ ഇതുവരെ 1.4 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ലഭിച്ചു. ഇതില്‍  നിരവധി സഹായങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ വിതരണം ചെയ്തിട്ടുണ്ടെങ്കിലും, പുതുവർഷത്തിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ … Read more

ഡബ്ലിൻ-മീത്ത് അതിർത്തിയിൽ വീട്ടിനുള്ളില്‍ കൊലപാതകം : ഒരാൾ അറസ്റ്റിൽ

ഡബ്ലിൻ-മീത്ത് അതിർത്തിയോട് ചേർന്ന Tobersoolൽ ഒരു വീടിനുള്ളിൽ നിന്ന് ഇന്നലെ രാത്രി  ഒരു പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഗാര്‍ഡായി അറിയിച്ചു. വീട് പരിശോധനയ്ക്കായി രാത്രി 11 മണിയോടെ എത്തിയ ഗാര്‍ഡായി ഇയാൾ ആക്രമണത്തിൽപ്പെട്ട് മരിച്ചുവെന്ന് സ്ഥിരീകരിക്കുകയിരുന്നു. 29 വയസ്സുള്ള ഒരു പുരുഷനെ സംഭവ സ്ഥലത്ത് വച്ചു അറസ്റ്റു ചെയ്തതായി ഗാര്‍ഡായി അറിയിച്ചു. ഇയാൾ ഇപ്പോൾ ഗാര്‍ഡ കസ്റ്റഡിയിലാണ്. സംഭവ സ്ഥലം പരിശോധനയ്ക്കായി പാത്തോളജിസ്റ്റ് ഓഫീസിനെയും ഗാര്‍ഡ ടെക്നിക്കൽ വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ദൃക്ക്സാക്ഷികളോ മറ്റെന്തെങ്കിലും വിവരം … Read more

പുതു വര്‍ഷത്തില്‍ ഡ്രൈവിങ് ലൈസൻസ് NCT ഫീസ് വര്‍ദ്ധനവുകള്‍ പ്രഖ്യാപിച്ച് RSA

റോഡ് സേഫ്റ്റി അതോറിറ്റി (RSA) നിരവധി സേവനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി, ഡ്രൈവിങ് ലൈസൻസിന്റെ ഫീസും, എൻസിടി സർവീസുകളുടെയും നിരക്കുകളും വര്‍ദ്ധിപ്പിക്കുമെന്നു അധികൃതർ അറിയിച്ചു. ഡ്രൈവിങ് ലൈസൻസിന്റെ ഫീസ് €10 ല്‍ നിന്നും €55 മുതൽ €65 വരെ വർദ്ധിക്കും. അതുപോലെ, ലേണർ പെർമിറ്റിന്റെ ഫീസ് €10 ല്‍ നിന്നും €35 മുതൽ €45 വരെ അധികമാകും. ഒരു ഫുള്‍ എൻസിടിയുടെ വില €55ല്‍ നിന്ന് €60 വരെ ഉയരുമെന്നും, വീണ്ടും ടെസ്റ്റ് ചെയ്യുന്നതിനുള്ള … Read more

ഡബ്ലിനിലെ പ്രധാന പ്രദേശങ്ങളിൽ നൈട്രജൻ ഡൈഓക്സൈഡ് ഉയര്‍ന്ന തോതിലെന്നു പഠനം

യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിൻ (UCD) ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി (DCU) എന്നിവര്‍ ചേര്‍ന്ന്  നടത്തിയ പഠനത്തിന്റെ പുതിയ കണ്ടെത്തലുകൾ പ്രകാരം, ഡബ്ലിൻ നഗരത്തിലെ 10 പ്രധാന പ്രദേശങ്ങളിൽ  ഉയര്‍ന്ന അളവില്‍ നൈട്രജൻ ഡൈഓക്സൈഡ് എന്ന വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഡബ്ലിൻ നഗരത്തിന്റെ ഉള്‍പ്രദേശങ്ങളില്‍  PM2.5 എന്ന സൂക്ഷ്മ കണികകളുടെ നിരക്കുകൾ ഉയർന്ന തോതില്‍ ഉള്ളതായി പഠനത്തില്‍ പറയുന്നു. ഗൂഗിൾ എയർ വ്യൂ പദ്ധതിയുടെ ഭാഗമായി എയർ സെൻസറുകൾ ഘടിപ്പിച്ച ഇലക്ട്രിക് ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാറുകൾ ഉപയോഗിച്ചാണ് … Read more

പലിശനിരക്കുകൾ വീണ്ടും കുറച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB)  പലിശനിരക്കുകള്‍ വീണ്ടും കുറച്ചു. ഈ വര്‍ഷം ഇത് നാലാം തവണയാണ് പലിശ നിരക്കുകള്‍ കുറയ്ക്കുന്നത്. 0.25 ശതമാനം ആണ്  പലിശനിരക്കിൽ കുറവ് വരുത്തിയത്. ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയും പുതിയ അമേരിക്കൻ വ്യാപാര യുദ്ധ ഭീഷണിയും വളർച്ചയെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് ബാങ്ക് പലിശനിരക്കിൽ വീണ്ടും ഇളവുകള്‍ വരുത്തിയത്. ആഗോള സാമ്പത്തിക ദൗർബല്യം നേരിടാനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനുമാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. 2025 ന്‍റെ തുടക്കത്തില്‍ ഇന്ഫ്ലെഷന്‍ 2% എന്ന ലക്ഷ്യത്തിൽ … Read more

ക്രിസ്മസിന് സമ്മാനത്തിനു പകരം പണം നൽകാനുള്ള തീരുമാനത്തിൽ ഉപഭോക്താക്കള്‍ : റിപ്പോര്‍ട്ട്‌

അയർലണ്ടിൽ ഏകദേശം പകുതിയോളം  ഉപഭോക്താക്കള്‍ ക്രിസ്മസ് സമ്മാനങ്ങള്‍  വാങ്ങുന്നതിനു പകരം കുടുംബത്തിനും സുഹൃത്തുക്കൾക്കും പണം അയക്കാൻ ഇഷ്ടപ്പെടുന്നതായി ഈയിടെ നടത്തിയ പുതിയ സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നു. പേപാൽ നടത്തിയ സർവേയിൽ 46% ഉപഭോക്താക്കളാണ് ക്രിസ്മസ് ഉപഹാരങ്ങൾ വാങ്ങുന്നതിന് പകരം പണം അയയ്ക്കാൻ ഇഷ്ടപ്പെടുന്നത്. ഈ പ്രവണത, പ്രത്യേകിച്ച് ജെനറേഷൻ Z (1996-2010 കാലഘട്ടത്തിൽ ജനിച്ചവർ) അംഗങ്ങൾക്കിടയിലാണ് കൂടുതലായി കണ്ടു വരുന്നത്. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സര്‍വ്വേയില്‍ 1,000-ലധികം പേര്‍ പങ്കെടുത്തതായി പേപാല്‍ അറിയിച്ചു. ഈ സർവേയിൽ, … Read more