ക്രിസ്മസിന് സമ്മാനത്തിനു പകരം പണം നൽകാനുള്ള തീരുമാനത്തിൽ ഉപഭോക്താക്കള്‍ : റിപ്പോര്‍ട്ട്‌

അയർലണ്ടിൽ ഏകദേശം പകുതിയോളം  ഉപഭോക്താക്കള്‍ ക്രിസ്മസ് സമ്മാനങ്ങള്‍  വാങ്ങുന്നതിനു പകരം കുടുംബത്തിനും സുഹൃത്തുക്കൾക്കും പണം അയക്കാൻ ഇഷ്ടപ്പെടുന്നതായി ഈയിടെ നടത്തിയ പുതിയ സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നു. പേപാൽ നടത്തിയ സർവേയിൽ 46% ഉപഭോക്താക്കളാണ് ക്രിസ്മസ് ഉപഹാരങ്ങൾ വാങ്ങുന്നതിന് പകരം പണം അയയ്ക്കാൻ ഇഷ്ടപ്പെടുന്നത്. ഈ പ്രവണത, പ്രത്യേകിച്ച് ജെനറേഷൻ Z (1996-2010 കാലഘട്ടത്തിൽ ജനിച്ചവർ) അംഗങ്ങൾക്കിടയിലാണ് കൂടുതലായി കണ്ടു വരുന്നത്. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സര്‍വ്വേയില്‍ 1,000-ലധികം പേര്‍ പങ്കെടുത്തതായി പേപാല്‍ അറിയിച്ചു. ഈ സർവേയിൽ, … Read more

മഡെയ്‌റ ദ്വീപ്‌ ലേക്കുള്ള പുതിയ സര്‍വീസ് പ്രഖ്യാപിച്ച് Shannon എയർപോർട്ട്

അടുത്ത വർഷം വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ മഡെയ്‌റക്ക് പുതിയ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു Shannon എയർപോർട്ട്. Ryanair മായി ചേര്‍ന്നുള്ള ഈ പുതിയ സർവീസ് മാർച്ച് 3-നു തുടങ്ങി, ഒക്ടോബർ 22 വരെ തുടരുമെന്ന് Shannon എയര്‍പോര്‍ട്ട് അറിയിച്ചു. ആഴ്ചയിൽ രണ്ടുതവണകളിലായി  ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും ആണ് സർവീസ് നടത്തുന്നത്. “അറ്റ്ലാന്റിക്കിന്റെ മുത്ത്” എന്നറിയപ്പെടുന്ന മഡെയ്‌റ,  അതി മനോഹരമായ  പാറക്കുന്നുകളും സമ്പന്നമായ സസ്യതോട്ടങ്ങള്‍ കൊണ്ടും പ്രശസ്തമായ ദ്വീപ്‌ ആണ്. കൂടാതെ എപ്പോഴും സുഖകരമായ കാലാവസ്ഥയും … Read more

ഐറിഷ് പ്രോപ്പർട്ടി വിലകൾ 10% വരെ അധികമെന്ന് ESRI റിപ്പോര്‍ട്ട്‌

അയര്‍ലണ്ടിലെ പ്രോപ്പർട്ടി വിലകൾ 8% മുതൽ 10% വരെ അധികമാണെന്ന് ഗവേഷണ സ്ഥാപനമായ Economic and Social Research Institute (ESRI)  തങ്ങളുടെ ഏറ്റവും പുതിയ ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു. വീടുകളുടെയും ഫ്ലാറ്റുകളുടെയും വില വിശകലനം ചെയ്യുമ്പോള്‍, ഇതിൽ വില, വരുമാനം, പലിശനിരക്കുകൾ, വീടുകളുടെ ലഭ്യത, കൂടാതെ 25 മുതൽ 44 വയസ്സുവരെയുള്ള വീടുവാങ്ങുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ അനുപാതം എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്. ഇഎസ്ആർഐയുടെ അഭിപ്രായത്തിൽ, കൂടുതൽ വീടുകൾ ഉയർന്ന തോതിലുള്ള ഭവനവായ്പാ ബാധ്യതകൾ … Read more

കോർക്ക് പോർട്ടിൽ 3 മില്യൺ യൂറോ മൂല്യം വരുന്ന കൊക്കെയ്ൻ പിടികൂടി റെവന്യൂ

കോർക്ക് പോർട്ടിൽ നിന്ന് 3 മില്യൺ യൂറോ വില  വരുന്ന കൊക്കെയ്ൻ റവന്യു ഉദ്യോഗസ്ഥർ പിടികൂടി. പിടിച്ചെടുത്ത  മയക്കുമരുന്നിന് 43 കിലോഗ്രാമോളം തൂക്കം വരുമെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു. സൗത്ത് അമേരിക്കയിൽ നിന്ന് വന്ന പഴങ്ങളുടെ കണ്ടെയിനറിൽ നിന്നാണ് മയക്കുമരുന്നാണ് കണ്ടെത്തിയത്. പരിശോധനകൾ ഇനിയും തുടരുമെന്നും, ഇത് ഇല്ലീഗല്‍ മയക്കുമരുന്നുകളുടെ ഇറക്കുമതി തടയുന്നതിന് നടത്തുന്ന തുടർച്ചയായ ഓപ്പറേഷനുകളുടെ ഭാഗമാണ് എന്നും റവന്യു അറിയിച്ചു. കള്ളകടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങൾ ഉണ്ടെങ്കില്‍ , പൊതുജനങ്ങൾക്ക് 1800 295 295 എന്ന … Read more

നിര്‍മാണത്തിലെ പാളിച്ച : 22,000 ത്തോളം ഗിന്നസ് മഗുകൾ പിന്‍വലിച്ചതായി കമ്പനി

ഗിന്നസ് ബ്രാൻഡഡ് മഗുകളിൽ, ഗിന്നസ് സ്റ്റോർഹൗസിൽ വിറ്റത് ഉൾപ്പെടെ, ഏകദേശം 21,660 എണ്ണം മാര്‍കെറ്റില്‍ നിന്നും പിന്‍വലിക്കാന്‍  നോട്ടീസ് പുറപ്പെടുവിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഉപയോക്താവിന് പൊള്ളലുണ്ടാക്കാൻ സാധ്യതയുള്ള സാങ്കേതിക പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. റികോൾ നടപടികൾ ആരംഭിച്ച ഷാമ്രോക്ക് ഗിഫ്റ്റ് കമ്പനി ഒരു നിർമ്മാണ പിഴവാണ് മഗിന്റെ പ്രശ്‌നത്തിന് കാരണമെന്ന് വ്യക്തമാക്കി. ഈ പിഴവ് മഗിന്റെ അടിഭാഗം ദുർബലമാക്കാൻ ഇടയാക്കും. ഇതോടെ ചൂടുവെള്ളവുമായി സമ്പർക്കത്തിൽ വന്നാൽ മഗ് ലീക്കാകാനോ പൊട്ടാനോ സാധ്യതയുണ്ട്, എന്ന് … Read more

Donegal ല്‍ കാറും ബസ്സും കൂടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്ക്

Donegal ല്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. Manorcunningham- Newtowncunningham റോഡിൽ Magherabeg നാഷണൽ സ്‌കൂളിന് സമീപം ഇന്ന് രാവിലെ 9.30 നാണു അപകടം ഉണ്ടായത്. Bus Eireann ന്‍റെ എക്സ്പ്രസ്സ്‌ വേ ബസ്സ്‌ ആണ് അപകടത്തില്‍ പെട്ടത്. ബസ്സിൽ 13 യാത്രക്കാരുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസ് നേരെ ഒരു ബാരിയറിലിടിച്ചു വയലിലേക്ക് വീണു. അപകടത്തിൽ ചിലർക്ക് പരുക്കേറ്റതായും ദൃക്സാക്ഷികൾ അറിയിച്ചിട്ടുണ്ട്, എന്നാൽ പരിക്കുകള്‍ ഗുരുതരമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഗാർഡ, … Read more

2 മില്ല്യൺ വില വരുന്ന 9,000-ലേറെ ജോഡി വ്യാജ നൈക്ക് ഷൂസുകൾ പിടിച്ചെടുത്ത് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ്

അയർലൻഡ് റവന്യു വകുപ്പ് ഡബ്ലിൻ പോർട്ടിൽ നടത്തിയ പരിശോധനയിൽ ചൈനയിൽ നിന്നുള്ള ഒരു ചരക്ക് കപ്പലിൽ നിന്ന്  9,000-ലേറെ വ്യാജ നൈക്ക് റണ്ണറുകൾ അധികൃതർ പിടിച്ചെടുത്തു. ക്രിസ്മസിനോട് അനുബന്ധിച്ച് ഡബ്ലിൻ, മിഡ്‌ലാൻഡ്‌സ്, റോസ്ലാരേ, ഷാനോൺ എന്നിവിടങ്ങളിലായി റവന്യൂ നിരവധി പരിശോധനകള്‍ നടത്തിയിരുന്നു. റവന്യു പിടിച്ചെടുത്ത സാധനങ്ങളിൽ നൈക്കി ന്റെ വ്യാജ റണ്ണർ ബോക്സുകളുടെ വില മാത്രം ഏകദേശം €1.9 മില്യൺ വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റു പരിശോധനകളിൽ റവന്യു വലിയ തോതിൽ മയക്കുമരുന്നുകളും മദ്യവും പിടിച്ചെടുത്തിരുന്നു. ഇതിൽ … Read more

സത്ഗമയ മകരവിളക്ക് മഹോത്സവം ജനുവരി 12 ന്

അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 12 ഞായറാഴ്ച്ച  വിപുലമായ പരിപാടികളോടെ നടത്തപ്പെടും. കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വൈശ്വര്യസിദ്ധിക്കുമായി രാവിലെ 10 മുതൽ ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക അയ്യപ്പപൂജകൾ ആരംഭിയ്ക്കും. ഡബ്ലിൻ Ballymount ലുള്ള VHCCI temple ൽ വച്ച് നടത്തപ്പെടുന്ന ആഘോഷപരിപാടികൾ, Vedic Hindu Cultural Centre Ireland ഉം  ITWA യുമായി ചേർന്ന് സംയുക്തമായാണ് ഈ … Read more

ആറു വയസ്സില്‍ കാണാതായ കൈരാൻ ഡർണിന്‍റെ കൊലപാതകത്തിൽ സംശയം; സ്ത്രീ അറസ്റ്റിൽ

ആറു വയസ്സുള്ളപ്പോള്‍ കാണാതായ  വിദ്യാർത്ഥി കൈരാൻ ഡർണിന്റെ കൊലപാതകത്തിൽ സംശയമുള്ള  ഒരു സ്ത്രീയെ ഗാര്‍ഡായി  അറസ്റ്റ് ചെയ്തു. കൈരാൻ ഡർണിൻ ഈ വർഷം ഓഗസ്റ്റിൽ മിസ്സിംഗ്‌ ആയതായി റിപ്പോർട്ട് ചെയ്തിരുന്നത്. കൈരാൻ അവസാനമായി കാണപ്പെട്ടത് മിസ്സിംഗ്‌ കേസ് റിപ്പോർട്ട് ഫയൽ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നെന്ന് ഗാര്‍ഡ അറിയിച്ചിരുന്നു. കൈരാൻ 2022-ൽ  സ്വന്തം വീട്ടിനടുത്തുള്ള ഡണ്ടാൾക്കിലെ ഒരു പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു, എന്നാല്‍  മെയ് 2022 മുതൽ ഈ കുട്ടിയെ കാണ്മാനില്ലായിരുന്നുവെന്ന് പിന്നീട അന്വോഷണത്തില്‍ ബോധ്യപെട്ടു. തുടര്‍ … Read more

അയര്‍ലണ്ടില്‍ ഈ വർഷം ഇലക്ട്രിക് കാർ വിൽപ്പനയിൽ 25% കുറവ് : CSO

Central Statistics Office (CSO) ന്‍റെ പുതിയ കണക്കുകള്‍ പ്രകാരം 2023-ലെ അതേ കാലയളവിനേക്കാൾ ഈ വർഷം ആദ്യ 11 മാസങ്ങളിൽ പുതിയ ഇലക്ട്രിക് കാറുകൾക്ക് ലഭിച്ച ലൈസൻസിൽ 25% കുറവ് രേഖപെടുത്തി. കഴിഞ്ഞ കുറേ മാസങ്ങളായി ഈ ട്രെൻഡ് തുടരുകയും ചെയ്യുന്നു. ഈ വർഷം ലൈസൻസ് ലഭിച്ച പുതിയ കാറുകളിൽ 15% ഇലക്ട്രിക് ആയിരുന്നു, എന്നാൽ കഴിഞ്ഞ വർഷം ഇത് 19% ആയിരുന്നു. ഇതോടെ, ഇലക്ട്രിക് കാറുകളുടെ എണ്ണം 16,786-ആയാണ് കുറഞ്ഞത്, കഴിഞ്ഞ വർഷം ഇത് … Read more