Election count day 3 : Wicklow ല്‍ പരാജയമറിഞ്ഞ് ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡൊണല്ലി

ആരോഗ്യ മന്ത്രിയും Fianna Fáil TD യുമായ സ്റ്റീഫൻ ഡൊണല്ലി Wicklowല്‍  പരാജയപ്പെട്ടു,  ഇതോടെ അദ്ദേഹത്തിന്റെ Dáil സീറ്റ് നഷ്ടപ്പെട്ടു. ഗാർഡൻ കൗണ്ടിയിലെ അവസാന വോട്ടെണ്ണലിൽ Fine Gael ന്‍റെ Edward Timmons നോടാണ് തോറ്റത്. 2011-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഡൊണല്ലി, 2016-ൽ സോഷ്യല്‍  ഡെമോക്രാറ്റ് പാർട്ടിയുടെ ഉപ നേതാവ് സ്ഥാനാർത്ഥിയായാണ് വിക്ക്ലോവിൽ ആദ്യത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പിന്നീട് അദ്ദേഹം 2016 സെപ്റ്റംബർ മാസത്തിൽ പാർട്ടി വിട്ട് 2017-ൽ Fianna Fáilൽ ചേരുകയായിരുന്നു. ഡൊണല്ലി 2020 … Read more

അയര്‍ലണ്ടില്‍ ടാക്സി നിരക്കുകളിൽ വർധനവ് പ്രാബല്യത്തിൽ

രാജ്യത്തെ ടാക്സി പ്രവർത്തന ചെലവുകൾ ഉയർന്നതിനെ തുടർന്ന്, ദേശീയ ഗതാഗത അതോറിറ്റി (NTA) 9% നിരക്ക് വർധനവ് പ്രഖ്യാപിച്ചു. ടാക്സി നിരക്കുകളിലെ പുതിയ വർധനവ് ഡിസംബര്‍ 1 മുതല്‍  പ്രാബല്യത്തിൽ വന്നു. 2022 മുതൽ 2024 വരെ, ടാക്സി പ്രവർത്തിപ്പിക്കുന്ന ചെലവുകൾ 9% മുതൽ 11% വരെ വര്‍ദ്ധിച്ചിരുന്നു. ഇപ്പോൾ ക്രിസ്മസ് ന്‍റെ തലേന്ന് മുതല്‍  (8pm മുതൽ 8am വരെ) St. Stephen’s Day വരെ, കൂടാതെ New Year’s Eve (8pm മുതൽ 8am … Read more

IRP കാർഡ് പുതുക്കി കിട്ടാത്തവർക്കും ഈ ക്രിസ്മസിന് നാട്ടിൽ പോകാം; എങ്ങനെ എന്ന് അറിയാം

രാജ്യത്ത് Irish Residence Permit (IRP) card പുതുക്കാനായി അനവധി അപേക്ഷകൾ ലഭിച്ചിരിക്കുകയാണെന്നും, അവ പ്രോസസ്സ് ചെയ്യാൻ കാലതാമസം നേരിടുന്നതായും അധികൃതർ. രജിസ്ട്രേഷൻ പൂർത്തിയായാലും പോസ്റ്റൽ വഴി IRP കാർഡ് എത്താൻ വീണ്ടും രണ്ടാഴ്ച എടുക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ നിലവിൽ IRP പുതുക്കാൻ അപേക്ഷ നൽകുകയും, ഇതുവരെ പുതിയ കാർഡ് കയ്യിൽ കിട്ടുകയും ചെയ്തിട്ടില്ലാത്ത Non EEA പൗരന്മാർക്ക് ക്രിസ്മസ് കാലത്ത് വിദേശ യാത്ര ചെയ്യാൻ ഇളവ്  നൽകുന്നതായി ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഇവർക്കായി ഒരു … Read more

അയർലണ്ടിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; പോരാട്ട രംഗത്ത് മലയാളിയായ സ്ഥാനാർത്ഥി മഞ്ജു ദേവിയും

അയർലൻഡ് പാർലമെന്റിലേക്ക് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി മലയാളിയായ Fianna Fail സ്ഥാനാർത്ഥി മഞ്ജു ദേവിയും. ഇതാദ്യമായാണ് ഒരു മലയാളി അയർലണ്ടിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. Dublin Fingal East മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മഞ്ജു, ഇക്കഴിഞ്ഞ അയർലൻഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീന് ഒപ്പം മണ്ഡലത്തിൽ പാർട്ടിയുടെ രണ്ടാം സ്ഥാനാർത്ഥിയാണ്.  ഡബ്ലിൻ മാറ്റർ ആശുപത്രിയിലാണ് മഞ്ജു ജോലി ചെയ്യുന്നത്. താമസം ഫിൻഗ്ലാസ്സിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആരോഗ്യപരിപാലനം, ഡിസബിലിറ്റി  സേവനങ്ങൾ, … Read more

വർക്കി ദേവസിയുടെ ഭൗതികശരീര പൊതുദർശനം നവംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ

അയർലണ്ടിൽ ഇന്നലെ അന്തരിച്ച (27 നവംബർ 2024) കോഴിക്കാടൻ വർക്കി ദേവസിയുടെ ഭൗതികശരീരം പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നു. നവംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3 മണി വരെ, ദ്രോഹടയ്ക്ക് സമീപമുള്ള റ്റുള്ളിയാലൻ പാരിഷ് സെൻററിൽ (A92 RY73) ആണ് പൊതുദർശനം ഒരുക്കുന്നത്. ദ്രോഹടയ്ക്ക് സമീപം ബെറ്റിസ് ടൗണിൽ സ്ഥിരതാമസമാക്കിയിരുന്ന വർക്കി ദേവസി ദീർഘകാലമായി രോഗശയ്യയിൽ ആയിരുന്നു. നാട്ടിൽ നെടുമ്പാശ്ശേരിക്ക് അടുത്ത് കാഞ്ഞൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട് നാട്ടിൽ കാഞ്ഞൂർ സെൻറ് മേരീസ് … Read more

അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈൻഡിനു പുതിയ നേതൃത്വം

2024 നവംബർ 23-ന് പോപ്പിൻട്രീ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട് ജെയ്‌മോൻ പാലാട്ടിയുടെ അധ്യക്ഷതയിൽ നടന്ന മൈൻഡിന്റെ പൊതുയോഗത്തിൽ സെക്രട്ടറി റെജി കൂട്ടുങ്കൽ മുൻവർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷിബു ജോൺ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത വർഷത്തേക്ക് 26 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു. പ്രസിഡണ്ട് – സിജു ജോസ്സെക്രട്ടറി – സാജു കുമാർ ഉണ്ണികൃഷ്ണൻട്രഷറർ – ശ്രീനാഥ് മനോഹരൻവൈസ് പ്രസിഡന്റ് – നിഷ ജോസഫ് ജോയിന്റ് സെക്രട്ടറി – ബിജു കൃഷ്ണൻജോയിന്റ് ട്രെഷറർ … Read more

വാട്ടർഫോർഡ് മലയാളികൾക്ക് അഭിമാനമായി റോഷൻ; അമേരിക്കയിലെ നാച്ചുറൽ ബോഡി ബിൽഡിങ് കോമ്പറ്റീഷനിൽ വെങ്കല മെഡൽ

വാട്ടർഫോർഡ്: അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന വേൾഡ് നാച്ചുറൽ ബോഡി ഫെഡറേഷന്റെ (WNBF) നാച്ചുറൽ ബോഡി ബിൽഡിങ് കോമ്പറ്റീഷനിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ വെങ്കല മെഡൽ നേടി റോഷൻ അയർലൻഡ് പ്രവാസി മലയാളികൾക്ക് അഭിമാനമായി മാറി. വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആദ്യകാല മെമ്പർ കൂടിയായ റോഷന്റെ ഈ നേട്ടം ഓരോ മലയാളിക്കും പ്രിയപ്പെട്ടതായി മാറുന്നു, കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഉത്തമ ഉദാഹരണമാണ് റോഷന്റെ ഈ നേട്ടം.  ഏറെ നാളായി ബോഡി ബിൽഡിങ് രംഗത്തുള്ള റോഷൻ ഇതിനു മുൻപും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.2024സെപ്റ്റംബർ … Read more

ക്രാന്തി ഡബ്ലിൻ സൗത്ത് യൂണിറ്റ് സമ്മേളനം നടത്തി; പുതിയ ഭാരവാഹികൾ ഇവർ

ഡബ്ലിൻ: അയർലണ്ടിലെ പുരോഗമന രാഷ്ട്രീയ-സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ഡബ്ലിൻ സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം 24/11/2024 ഞായറാഴ്ച ഡബ്ലിൻ 22-വിൽ വെച്ച് നടന്നു. ക്രാന്തിയുടെ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശ്രീ. മനോജ് ഡി മാന്നാത്ത്‌ സമ്മേളനം ഉത്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശ്രീ. ഷിനിത്ത്‌, കേന്ദ്ര കമ്മിറ്റി ട്രഷറർ ശ്രീ. ജോൺ ചാക്കോ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ശ്രീ.ബിജു ജോർജ് അധ്യക്ഷനായ യോഗത്തിൽ ശ്രീ. എബ്രഹാം മാത്യു സ്വാഗതവും ശ്രീമതി. പ്രിയ വിജയ് … Read more

സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് CMDRF-ലേക്കുള്ള തുക കൈമാറി

അപ്രതീക്ഷിതമായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടൻ ജനതയ്ക്കായി കൈകോർക്കാനായി സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് (സാൻഡിഫോർഡ്‌ സ്‌ട്രൈക്കേഴ്‌സ്) 2024 സെപ്റ്റംബർ 7-ന് അയർലണ്ടിലെ ഡബ്ലിനിൽ വെച്ച് സംഘടിപ്പിച്ച ഓൾ അയർലണ്ട് ക്രിക്കറ്റ് ടൂർണ്ണമെന്റിലൂടെ സമാഹരിച്ച 1,53,000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കേരളം കണ്ട ഏറ്റവും വലിയ ഉരുൾ പൊട്ടൽ ദുരന്തമായ വയനാട് ദുരന്തം ലോകത്തെമ്പാടുമുള്ള മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരുന്നു. ഓരോ ദുരന്ത മുഖത്തും മലയാളികൾ കാണിക്കുന്ന അനുകമ്പയും ഒത്തൊരുമയും ഈ ദുരന്തത്തെയും അതിജീവിക്കാൻ മലയാളികൾക്ക് … Read more

ലേബർ പാർട്ടി, ഗ്രീൻ പാർട്ടി, Aontú എന്നിവരുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

Sinn Fein, Fine Gael, Fianna Fail, People Before Profit- Solidarity, Social Democrats എന്നിവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമാണെന്ന് കഴിഞ്ഞയാഴ്ചയില്‍ നമ്മള്‍ വായിച്ചു. ഇതാ മറ്റ് പാര്‍ട്ടികളായ ലേബര്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, Aontu എന്നിവരുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. ലേബര്‍ പാര്‍ട്ടി സമ്പദ് വ്യവസ്ഥ ഹൗസിങ് തൊഴിലാളികളുടെ അവകാശങ്ങള്‍ ചൈല്‍ഡ് കെയര്‍ പരിസ്ഥിതി ഗ്രീന്‍ പാര്‍ട്ടി ഗതാഗതം പരിസ്ഥിതി ഹൗസിങ് സമ്പദ് വ്യവസ്ഥ ക്ഷേമം ആരോഗ്യം വിദ്യാഭ്യാസം ചൈല്‍ഡ് കെയര്‍ … Read more