കത്തോലിക്ക കോൺഗ്രസ് അയർലണ്ട് യൂത്ത് കൗൺസിൽ രൂപീകരിച്ചു
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ അയർലണ്ട് ദേശീയ കമ്മിറ്റി ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച വൈകിട്ട് അയർലണ്ട് സമയം നാലിന് ഔദ്യോഗികമായി രൂപീകരിച്ചു.അയർലണ്ടിലെ കത്തോലിക്ക യുവജനങ്ങളുടെ ആത്മീയ,സാമൂഹിക, സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൗൺസിൽ,വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിൽ നിന്ന് ജോലിക്കായും പഠനത്തിനായും എത്തുന്ന യുവജനങ്ങൾക്ക് സഹായഹസ്തമായി പ്രവർത്തിക്കും.കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ എല്ലാ രാജ്യങ്ങളിലുമുള്ള സമുദായ അംഗങ്ങളെ കോർത്തിണക്കിയുള്ള ഗ്ലോബൽ നെറ്റ്വർക്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കൗൺസിൽ രൂപീകരണം നടന്നത്. കത്തോലിക്ക കോൺഗ്രസ് … Read more