ഐറിഷ് പൗരത്വവുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിനുള്ള ഐറിഷ് നാഷണാലിറ്റി ആൻഡ് സിറ്റിസൺഷിപ് (Amendment) ബില്ല് 2026-ന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമനിർമാണ നടപടികൾക്ക് മുൻഗണന നൽകി ബില്ലിന്റെ കരട് തയ്യാറാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.മന്ത്രിസഭയുടെ ഈ ഈ നടപടി പുതിയ നിയമം തയ്യാറാക്കുന്നതിനുള്ള തുടക്കമാണ്.
ബില്ല് ഭേദഗതി വാർത്തകൾ പുറത്തുവന്നതു മുതൽ അയർലണ്ടിലെ പ്രവാസി സമൂഹം കടുത്ത ആശങ്കയിലാണ്. അയർലണ്ടിലേക്ക് വൻതോതിൽ കുടിയേറ്റം നടന്ന കോവിഡ് കാലഘട്ടത്തിന് ശേഷം വന്നവരെയെല്ലാം ഇത് ബാധിക്കാൻ സാധ്യതയുണ്ട്. കരട് ബില്ല് നിയമമാകാൻ എത്ര സമയം എടുക്കും എന്നുള്ള അന്വേഷണത്തിലാണ് പലരും. സിറ്റിസൺഷിപ്പ് ലഭിക്കാൻ കാലതാമസം എടുത്താൽ തങ്ങളുടെ ജോലിയെയും കുട്ടികളുടെ പഠനത്തെയും വരെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പല പ്രവാസി കുടുംബങ്ങളും.
ഇന്ന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകിയ കരട് നിയമമാകണമെങ്കിൽ ആറു മുതൽ ഒരു വർഷം വരെ സമയം എടുക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബില്ലിന്റെ വിശദമായ കരട് തയ്യാറാക്കിയ ശേഷം തുടർ നിയമനിർമാണ നടപടികളിലേക്ക് കടക്കും.ബിൽ തയ്യാറായതിന് ശേഷം ബന്ധപ്പെട്ട പാർലമെന്ററി പരിശോധനകൾ പൂർത്തിയാക്കി Oireachtas-ന്റെ ഇരുസഭകളായ Dáil Éireann, Seanad Éireann എന്നിവയിൽ അവതരിപ്പിച്ച് ചർച്ച ചെയ്യുകയും വോട്ടെടുപ്പിന് വിധേയമാക്കുകയും വേണം. ഇരുസഭകളും അംഗീകരിച്ച ശേഷം ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കും. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെയാണ് ഇത് നിയമമായി മാറുക.ഈ മുഴുവൻ നിയമനിർമാണ നടപടികൾ പൂർത്തിയാകാൻ ഏകദേശം ആറ് മാസം മുതൽ ഒരു വർഷം വരെ സമയം എടുത്തേക്കാമെന്നാണ് നിലവിലെ സാഹചര്യത്തിൽ വിലയിരുത്തുന്നത്.
എന്നാൽ ഇത് സർക്കാർ പ്രഖ്യാപിച്ച ഔദ്യോഗിക സമയപരിധിയല്ല. ബിൽ തയ്യാറാക്കുന്ന വേഗത, പാർലമെന്ററി പരിശോധന, ചർച്ചകൾ, ഭേദഗതികൾ എന്നിവയെ ആശ്രയിച്ച് സമയക്രമത്തിൽ മാറ്റമുണ്ടാകാം.അതേസമയം, മന്ത്രിസഭ അംഗീകാരം നൽകിയതോടെ പുതിയ നിയമം നിലവിൽ വന്നിട്ടില്ല. നിയമനിർമാണ നടപടികൾ പൂർത്തിയാകുന്നതുവരെ നിലവിലുള്ള നിയമവ്യവസ്ഥകൾ തന്നെയാണ് പ്രാബല്യത്തിൽ തുടരും. ഈ കാലഘട്ടത്തിൽ അഞ്ചുവർഷം പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ബില്ല് നിയമമായാലും കൂൾ പിരീഡ് ലഭിക്കാനും സാധ്യതയുണ്ട്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments