അയർലൻഡിൽ നടക്കുന്ന UEFA യൂറോ 2028 ഫുട്ബോൾ മത്സരങ്ങൾ നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഫുട്ബോൾ ആരാധകർക്ക് ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരം. ഡബ്ലിനിലെ Dublin Arena-യിൽ നടക്കുന്ന മത്സരങ്ങൾക്കായുള്ള പ്രീമിയം ഹോസ്പിറ്റാലിറ്റി പാക്കേജുകളുടെ വിൽപ്പനയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.2028 ജൂൺ 9 മുതൽ ജൂലൈ 9 വരെയാണ് ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നീ രാജ്യങ്ങൾ സംയുക്തമായി യൂറോ 2028ന് ആതിഥേയത്വം വഹിക്കുന്നത്. ഡബ്ലിനിൽ ആകെ ഏഴ് മത്സരങ്ങളാണ് നടക്കുക. അഞ്ച് ഗ്രൂപ്പ് മത്സരങ്ങൾക്ക് പുറമെ ഒരു റൗണ്ട് ഓഫ് സിക്സ്ട്ടീൻ മത്സരത്തിനും ഒരു ക്വാർട്ടർ ഫൈനൽ മത്സരത്തിനും Dublin Arena വേദിയാകും.

നിലവിൽ ലഭ്യമാകുന്ന ടിക്കറ്റുകൾ പ്രീമിയം ഹോസ്പിറ്റാലിറ്റി പാക്കേജുകളാണ്. ‘Single Match Experience’ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഏകദേശം €1,168.90 മുതലാണ്. ‘Follow My Team’, ‘Venue Series’ എന്നീ പാക്കേജുകളും ലഭ്യമാണ്.ഡബ്ലിനിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിന്റെ ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്ക് £1,616.75 മുതൽ £3,233.50 വരെയാണ് നിലവിലെ നിരക്ക്. അതേസമയം ഫൈനലും രണ്ട് സെമിഫൈനലുകളും ഉൾപ്പെടുന്ന പാക്കേജിന്റെ ഏറ്റവും കുറഞ്ഞ വല ഏകദേശം €14,117.68 ആണ്. എന്നാൽ വ്യാപകമായി വിറ്റു പോകുന്ന ജനറൽ ടിക്കറ്റ് വിൽപ്പന ഇപ്പോൾ ആരംഭിച്ചിട്ടില്ല.

UEFAയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ജനറൽ ടിക്കറ്റുകളുടെ വിൽപ്പന 2027 ഡിസംബറിലെ ഫൈനൽ ഡ്രോയ്ക്ക് ശേഷം മാത്രമായിരിക്കും ആരംഭിക്കുക. ടിക്കറ്റ് നിരക്കുകളും മറ്റ് വിശദാംശങ്ങളും 2027ലെ അവസാന പകുതിയിൽ പ്രഖ്യാപിക്കും.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments