ബ്രിട്ടൻ വീണ്ടും യൂറോപ്യൻ യൂണിയനിലേയ്ക്കോ? സൂചന നൽകി ബേൺഹാം

By Rose Malayalam Desk

ബ്രിട്ടന്‍ വീണ്ടും യൂറോപ്യന്‍ യൂണിയനിലേയ്ക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചന നല്‍കി യുകെ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ബ്രിട്ടന്റെ ഇയു പുനഃപ്രവേശനത്തിന്റെ വരുംവരായ്കകളെ പറ്റി പരിശോധിക്കുമെന്നും ബേണ്‍ഹാം പറഞ്ഞു.

ബ്രെക്സ്റ്റ് രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്ന് പറഞ്ഞ ബേണ്‍ഹാം, ഇത്തവണത്തെ യുകെ-ഇയു ഉച്ചകോടിയില്‍ പുനഃപ്രവേശനം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. കസ്റ്റംസ് യൂണിയന്‍, സിംഗിള്‍ മാര്‍ക്കറ്റ്, ഇയു പുനഃപ്രവേശനം എന്നിങ്ങനെ എല്ലാ സാധ്യതകളെയും പരിശോധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം 2024-ലെ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാരം യുകെ ഇയുവുമായുള്ള കസ്റ്റംസ് യൂണിയന്‍, സിംഗിള്‍ മാര്‍ക്കറ്റിലേയ്ക്കുള്ള തിരിച്ചുപോക്ക്, ഫ്രീഡം ഓഫ് മൂവ്‌മെന്റ് എന്നിവ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് കടകവിരുദ്ധമായ നിലപാടാണ് നിലവില്‍ ബേണ്‍ഹാം സ്വീകരിച്ചിരിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments