അയർലണ്ടിൽ നടന്ന ചെസ്സ് ടൂർണമെന്റിൽ വീണ്ടും നേട്ടവുമായി മലയാളി സഹോദരങ്ങളായ ഏയ്‌ഞ്ചൽ ബോബിയും, എയ്ഡൻ ബോബിയും.
കോർക്ക് ചെസ്സ് ക്ലബ് സംഘടിപ്പിച്ച ഐറിഷ് ചെസ്സ് യൂണിയന്റെ ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 വിഭാഗത്തിലാണ് ഏയ്‌ഞ്ചൽ ബോബി ചാമ്പ്യനായത്. ഇതേ വിഭാഗത്തിൽ 2025-ലെ വിജയിയും ഏയ്‌ഞ്ചൽ തന്നെ ആയിരുന്നു.
അണ്ടർ 12 വിഭാഗത്തിൽ കടുത്ത മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ച എയ്ഡൻ, ടൈ ബ്രേക്കർ നിയമത്തിലൂടെ മൂന്നാം സ്ഥാനം നേടി. അതിനു മുമ്പ് ആറ് റൗണ്ടുകളിൽ നാലെണ്ണത്തിലും എയ്ഡൻ വിജയിക്കുകയും, രണ്ടെണ്ണത്തിൽ സമനില പാലിക്കുകയും ചെയ്തിരുന്നു.
മുമ്പും ഒട്ടനവധി ദേശീയ, അന്തർദേശീയ ചെസ്സ് മത്സരങ്ങളിൽ മികവാർന്ന വിജയം കരസ്ഥമാക്കിയവരാണ് വെക്സ്ഫോർഡിൽ നിന്നുള്ള ബോബി തോമസിന്റെയും, സിബി ബോബിയുടെയും മക്കളായ ഏയ്ഞ്ചലും, എയ്ഡനും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments