ഈ ഓണത്തിന് അയർലണ്ടിൽ ചിരിയും ഗാനമഴയും: സാജു കൊടിയൻ, കലാഭവൻ ജോഷി എന്നിവരുടെ നേതൃത്വത്തിൽ

By Rose Malayalam Desk

അയർലണ്ടിലെ മലയാളികൾക്കായി ഈ ഓണത്തിന് വിനോദത്തിന്റെ വർണപ്പകിട്ട് ഒരുക്കി പ്രമുഖ കലാകാരൻമാർ എത്തുന്നു. സിനിമയിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും ഒരു തലമുറയെ ചിരിപ്പിച്ച ജനപ്രിയ ഹാസ്യതാരങ്ങളായ സാജു കൊടിയൻ, കലാഭവൻ ജോഷി എന്നിവർ ഓണാഘോഷ വേദിയെ ആവേശഭരിതമാക്കും.

ഇപ്പോഴും മലയാളികളുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന കലാഭവൻ മണിയുടെ ജനപ്രിയ നാടൻപാട്ടുകളുമായി ഗായികനായ രഞ്ജു ചാലക്കുടിയും സിനിമാ അഭിനേത്രിയും ഗായികയുമായ വർഷ പ്രസാദും ഗാനമഴ പെയ്യിക്കും.

പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമായി ജനപ്രിയ കലാകാരൻ മിന്നലെ നസീറും വേദിയിലെത്തും. ഹാസ്യവും സംഗീതവും നാടൻപാട്ടുകളുടെ മാധുര്യവും ഒരുമിക്കുന്ന ഈ ഓണാഘോഷം അയർലൻഡിലെ മലയാളികൾക്ക് മറക്കാനാവാത്ത അനുഭവമാകും.
For more details -0876284996

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments