പ്രശസ്തമായ റീലവ് ഫാഷൻ അവാർഡ്സിൽ ബെസ്റ്റ് ടൈലറിങ് (ഈസ്റ്റേൺ മിഡ്‌ലാൻഡ് റീജിയൻ) അവാർഡ് മലയാളിയായ റിയ സനുവിന്. കിൽഡെയറിലെ നേസ് കമ്മ്യൂണിറ്റി കോളേജ് വിദ്യാർത്ഥിയാണ് റിയ.
Bloomed Again എന്ന പേരിൽ റിയ അണിയിച്ചൊരുക്കിയ വസ്ത്രമാണ് അവാർഡിന് അർഹമായത്. രാജ്യമെമ്പാടും നിന്ന് 12-19 പ്രായക്കാരായ 700-ൽ അധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കുകയും, 290 എൻട്രികൾ ലഭിക്കുകയും ചെയ്തു. ഇതിൽ നിന്നും 58 പേരാണ് ഫൈനലിൽ എത്തിയത്. Dublin City University (DCU)-യിൽ വച്ച് ഇന്നലെയാണ് അവാർഡ് ദാനം നടന്നത്.
ഫാഷനിലെ ക്രിയേറ്റിവിറ്റി, ഇന്നവേഷൻ, സസ്‌റ്റെയ്‌നബിലിറ്റി എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടിയാണ് റീലവ് ഫാഷൻ അവാർഡ്സ്. പഴയ വസ്ത്രങ്ങൾ, വീട്ടിലെ തന്നെ മറ്റ് വസ്തുക്കൾ മുതലായവ ഉപയോഗിച്ച് നിർമ്മിച്ച വസ്ത്രങ്ങളാണ് അവാർഡിന് അയക്കേണ്ടിയിരുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments