കോർക്കിനായുള്ള പുതിയ ലുവാസ് റെയിൽ ലൈനിന്റെ രൂപരേഖ പുറത്തുവിട്ട് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട് (TII). Ballincollig മുതൽ Mahon Point വരെ 27 സ്റ്റോപ്പുകൾ അടങ്ങുന്നതാണ് കോർക്ക് ലുവാസ്.
നഗരത്തിലെ Munster Technological University, Cork University Hospital, University College Cork, the city centre, Kent Station, Cork Docklands, Pairc Ui Chaoimh, Blackrock, Mahon എന്നിവിടങ്ങളെയെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന റൂട്ട്, മുൻ വർഷം അവതരിപ്പിച്ച രൂപരേഖയിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ വരുത്തി, പുതിയ സ്റ്റോപ്പുകൾ കൂട്ടിച്ചേർത്തും, വീടുകളെ ബാധിക്കാത്ത തരത്തിലും ആണെന്ന് TTI പറഞ്ഞു.
ലുവാസ് എത്തുന്നത്തോടെ നഗരത്തിലെ ഗതാഗത കുരുക്ക് വലിയ രീതിയിൽ കുറയ്ക്കും എന്നാണ് പ്രതീക്ഷ. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പോകേണ്ടവർക്ക് സ്വന്തം വാഹനം ഉപയോഗിക്കാതെ എളുപ്പത്തിൽ എത്താവുന്ന തരത്തിലും ആണ് പദ്ധതി. അയർലണ്ടിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരം എന്ന നിലയ്ക്ക് പദ്ധതി കോർക്കിന് അനിവാര്യമാണ് എന്നും TII അഭിപ്രായപ്പെട്ടു.
പദ്ധതിയുടെ റൂട്ടിനെ കുറിച്ച് ജനങ്ങൾക്ക് അഭിപ്രായമറിയിക്കാൻ ജൂൺ 12 വരെ സമയമുണ്ട് എന്ന് TII അറിയിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments