എൻജിനീയറിങ് ജോലികൾ കാരണം മെയ് ആദ്യത്തെ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ ലുവാസ് റെഡ് ലൈൻ സർവീസുകൾക്ക് തടസ്സമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ട്രാമുകൾ Heuston- നും The Point- നും ഇടയിൽ മാത്രമേ സർവീസ് നടത്തുകയുള്ളൂ. Tallaght, Saggart എന്നിവിടങ്ങളിലേക്ക് സർവീസ് ഉണ്ടായിരിക്കില്ല, പകരം ബസ് സർവീസുകൾ പ്രവർത്തിക്കും.
ശനിയാഴ്ച എല്ലാ സ്റ്റോപ്പുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഓരോ 15 മിനിറ്റിലും പകരമായി ബസ് സർവീസ് ഉണ്ടായിരിക്കും. Dublin City Half Marathon പ്രമാണിച്ച് ഞായറാഴ്ച 2w,കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും. ഇത് റെഡ് ലൈൻ, ഗ്രീൻ ലൈൻ സർവീസുകളെ ബാധിക്കും. ഞായറാഴ്ച ബസ് സർവീസ് Heuston വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
Guild Street- ലെ മാരത്തൺ ഫിനിഷിംഗ് സുഗമമാക്കുന്നതിനായി രാവിലെ 9:45 മുതൽ Heuston- നും Connolly- ക്കും ഇടയിൽ മാത്രം ട്രാം സർവീസ് പുനരാരംഭിക്കും.
ഉച്ചകഴിഞ്ഞ് 2:00 മുതൽ Heuston- നും The Point- നും ഇടയിൽ പൂർണ്ണമായ സർവീസ് പുനരാരംഭിക്കും.
രാവിലെ 7:00-നും 9:30-നും ഇടയിൽ സെന്റ് സ്റ്റീഫൻസ് ഗ്രീനിനും Dominick- നും ഇടയിൽ ഗ്രീൻ ലൈൻ സർവീസ് ഉണ്ടായിരിക്കില്ല.
തിങ്കളാഴ്ച Heuston മുതൽ The Point വരെ മാത്രം സർവീസ് ഉണ്ടാകും.
തിങ്കളാഴ്ച രാവിലെ Belgard ലുവാസ് സ്റ്റോപ്പിൽ വിവിധ ഏജൻസികൾ പങ്കെടുക്കുന്ന ഒരു എമർജൻസി എക്സർസൈസും നടക്കുന്നുണ്ട്.
ചൊവ്വാഴ്ച മുതൽ സാധാരണ സർവീസ് പുനരാരംഭിക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments