വെക്‌സ്‌ഫോര്‍ഡിലെ വീട്ടില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. വെക്‌സ്‌ഫോര്‍ഡ് ടൗണിലെ Coolcotts പ്രദേശത്തുള്ള ഒരു വീട്ടില്‍ ശനിയാഴ്ച രാത്രി 11.30-ഓടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ പുരുഷനെ വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.
മെയ് 16 ശനിയാഴ്ച രാത്രി 10:30-നും 11:30-നും ഇടയില്‍ Coolcotts പ്രദേശത്തുകൂടെ സഞ്ചരിച്ചിരുന്ന ആരെങ്കിലും സംശയാസ്പദമായി എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രദേശത്തുകൂടി സഞ്ചരിക്കവെ മൊബൈല്‍ ക്യാമറ, വാഹനത്തിന്റെ ഡാഷ് ക്യാമറ എന്നിവയില്‍ സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഉടന്‍ തന്നെ ബന്ധപ്പെടുക:
Wexford Garda Station on (053) 916 5200
Garda Confidential Line on 1800 666 111
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments