ക്ലെയറിൽ വെടിവെപ്പ്; 3 പേർ ആശുപത്രിയിൽ

By Rose Malayalam Desk

കൗണ്ടി ക്ലെയറിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് മൂന്ന് പേര്‍ ആശുപത്രിയില്‍. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ Ennis-ലെ Dún Na Hinse പ്രദേശത്തുള്ള ഒരു വീട്ടിലാണ് വെടിവെപ്പുണ്ടായത്.

സംഭവത്തില്‍ പരിക്കേറ്റ 50-ലേറെ പ്രായമുള്ള പുരുഷന്‍ University Hospital Limerick (UHL)-ല്‍ ചികിത്സയിലാണ്. മുന്‍കരുതലെന്ന നിലയ്ക്ക് രണ്ടുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ വീട് സീല്‍ ചെയ്തു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments