ലിമറിക്കിൽ വെടിവെപ്പ്; ഒരാൾക്ക് പരിക്ക്

By Rose Malayalam Desk

ലിമറിക്കലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് 4.30-ഓടെ Hyde Road പ്രദേശത്തു വച്ചാണ് സംഭവം.

സൈക്കിളുകളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് മുഖംമൂടിധാരികള്‍ ഒരു വീടിന് പുറത്തുവച്ച് നിരവധി തവണ നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 60-ലേറെ പ്രായമുള്ള പുരുഷനാണ് പരിക്കേറ്റതെന്നും, ഇദ്ദേഹത്തിന്റെ നെഞ്ചിലാണ് പരിക്ക് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇദ്ദേഹം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ലിമറിക്കില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. Treaty City-യുടെ തെക്കന്‍ പ്രദേശത്തുള്ള രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പകയാണ് വെടിവെപ്പിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments