ജ്വല്ലറി ഉദ്‌ഘാടനത്തിന് എത്തിയ നടി മഞ്ജു വാര്യരെ ഒരു ആരാധിക കടന്നുപിടിച്ച് ചുംബിച്ച വീഡിയോ ഈയിടെ വൈറലായി മാറിയിരുന്നു. തുടർന്ന് പലരും ഇതിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ മഞ്ജുവിനോട് കുട്ടിക്കാലം മുതലുള്ള ആരാധന കാരണം അറിയാതെ അപ്പോൾ സംഭവിച്ചു പോയതാണ് ഇതെന്ന് വിശദീകരണം നൽകിയിരിക്കുകയാണ് ഈ ആരാധിക.
അവർ പറയുന്നത് ഇങ്ങനെ:
കുട്ടിക്കാലം മുതല്‍ ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ചേച്ചിയാണ്. അപ്പോള്‍ മുതല്‍ മനസ്സില്‍ ഉള്ളതാണ് ഒന്ന് നേരില്‍ കാണാന്‍. ആ ഇഷ്ടവും വളരുന്നതിനനുസരിച് ഒരുപാട് വലുത് ആയിരുന്നു. എന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, കൂടെ ജോലി ചെയ്യുന്നവര്‍ അവരോടൊക്കെ പറയും ഞാന്‍ മഞ്ജു ചേച്ചിയെ നേരിട്ട് കാണണം കണ്ടാല്‍ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്നൊക്കെ. അന്ന് നടക്കില്ല എന്ന് അറിയാം എന്നാലും അത്രമേല്‍ ഇഷ്ടം ഉള്ളത് കൊണ്ട് പറയുന്നതാണ്.പക്ഷെ അത് ജീവിതത്തില്‍ സത്യം ആയപ്പോള്‍ ഞാന്‍ പോലും അറിയാതെ എന്റെ മനസ്സിലെ ആഗ്രഹം അത് കണ്ണുനീരായി ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് എന്റെ മുന്നില്‍ വന്നപ്പോള്‍ അറിയാതെ സംഭവിച്ചു പോയതാണ്. ലവ് യു മഞ്ജുചേച്ചി.
സോഷ്യൽ മീഡിയ വഴിയുള്ള ഈ കുറിപ്പിന് മഞ്ജു വാര്യരും മറുപടി നൽകി. ‘ഒരുപാട് സ്നേഹം, നന്ദി’ എന്നായിരുന്നു നടിയുടെ കമന്റ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments