തങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് അയര്‍ലണ്ടിന് നന്ദിയറിയിക്കുന്നതായി ഉക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. അയര്‍ലണ്ട് ആതിഥ്യം വഹിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍സിക്കായി രാജ്യത്തെത്തിയ സെലന്‍സ്‌കി, ബുധനാഴ്ച ഡബ്ലിന്‍ കാസിലില്‍ വച്ച് നടന്ന സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ആറ് മാസക്കാലമാണ് അയര്‍ലണ്ട് ഇയു പ്രസിഡന്‍സി സമ്മേളനങ്ങളും, കൂടിക്കാഴ്ചകളും നടത്തുക.
റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ തന്നെ അയര്‍ലണ്ട് തങ്ങള്‍ക്കൊപ്പം നിലകൊണ്ടിരുന്നു എന്ന് സെലന്‍സ്‌കി പറഞ്ഞു. യുദ്ധത്തില്‍ തങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ സെലന്‍സ്‌കി, ഇയു പ്രസിഡന്‍സിക്ക് നേതൃത്വം വഹിക്കുന്ന അയര്‍ലണ്ടിനെ അനുമോദനങ്ങളറിയിക്കുകയും ചെയ്തു.
അതേസമയം ഇയുവിലെ പല കമ്പനികളും ഇപ്പോഴും റഷ്യക്കായി പ്രവര്‍ത്തിക്കുകയും, അവര്‍ക്ക് സഹായമെത്തിച്ചുനല്‍കുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു. ഉക്രെയിന് ഇയുവില്‍ അംഗത്വം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സദസ്സിലുണ്ടായിരുന്ന യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയോട് അദ്ദേഹം നേരിട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇയു അംഗരാജ്യങ്ങള്‍ക്കായി വിവിധ സമ്മേളനങ്ങള്‍, കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കുകയാണ് പ്രസിഡന്‍സിയുടെ ഉദ്ദേശ്യം. ഓരോ ആറ് മാസക്കാലവും ഓരോ അംഗരാജ്യമാണ് ഇതിന്റെ ആതിഥ്യം ഏറ്റെടുക്കുക. മത്സരം, മൂല്യം, സുരക്ഷ എന്നിവയ്ക്കാണ് ചര്‍ച്ചകളില്‍ പ്രാധാന്യം നല്‍കുകയെന്ന് അയര്‍ലണ്ട് അറിയിച്ചിട്ടുണ്ട്. ഇത് എട്ടാമത്തെ തവണയാണ് അയര്‍ലണ്ട് ഇയു പ്രസിഡന്‍സി ഏറ്റെടുക്കുന്നത്. അവസാനമായി 2013-ലായിരുന്നു ഇത്. സമ്മേളനങ്ങളും മറ്റും നടക്കുന്നതിനാല്‍ രാജ്യത്ത് പലയിടത്തും അടുത്ത ആറ് മാസക്കാലം നിയന്ത്രണങ്ങളുണ്ടാകുമെന്ന് ഗാര്‍ഡ അറിയിച്ചിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാനായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് Ursula von der Leyen അടക്കമുള്ളവരും അയർലണ്ടിലെത്തിയിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments