ഡബ്ലിനില്‍ വീണ്ടും കൗമാരക്കാരന്‍ ഓടിച്ച ഇ-സ്‌കൂട്ടര്‍ ഇടിച്ച് ഗാര്‍ഡയ്ക്ക് പരിക്ക്. ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവത്തില്‍ ഒരു ഗാര്‍ഡയ്ക്ക് പരിക്കേറ്റതിന് പിന്നാലെ ബുധനാഴ്ച ഇത് ആവര്‍ത്തിക്കുകയായിരുന്നു.
ഫിന്‍ഗ്ലാസിലെ Cappagh-ല്‍ വച്ചാണ് ഇ-സ്‌കൂട്ടറിലെത്തിയ ഒരു കൗമാരക്കാരനെ നിര്‍ത്തി പരിശോധിക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് ഗാര്‍ഡയ്ക്ക് പരിക്കേറ്റത്. പരിശോധനയ്ക്കിടെ ചെറിയ അളവില്‍ കഞ്ചാവ് പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൗമാരക്കാരനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് കേസെടുക്കാതെ വിട്ടയച്ചു. ഇയാളെ യൂത്ത് ഡൈവേര്‍ഷന്‍ പ്രോഗ്രാമിലേയ്ക്ക് അയച്ചേക്കും.
സംഭവത്തില്‍ ഗാര്‍ഡ ഉദ്യോഗസ്ഥനേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments