ഈ വര്‍ഷം ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടെ ടാക്‌സ് വരുമാനത്തില്‍ ഐറിഷ് സര്‍ക്കാരിന് ലഭിച്ചത് 50 ബില്യണ്‍ യൂറോ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.2% അഥവാ 574 മില്യണ്‍ യൂറോ അധികമാണിത്. ഇതോടെ ബജറ്റിന് മുന്നോടിയായി സര്‍ക്കാരിന്റെ ധനശേഖരം കരുത്തുറ്റതായി മാറിയിരിക്കുകയാണ്.
അതേസമയം സര്‍ക്കാര്‍ ഇന്ധനവിലയില്‍ ഇളവ് പ്രഖ്യാപിച്ചതിന്റെ ഫലമായി എക്‌സൈസ് ഡ്യൂട്ടി ടാക്‌സ് വരുമാനത്തില്‍ അഞ്ചില്‍ ഒന്ന് കുറവ് സംഭവിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ സര്‍ക്കാരിന് ലഭിച്ച എക്‌സൈസ് ഡ്യൂട്ടി വരുമാനമായ 0.4 ബില്യണ്‍ യൂറോ, 2025 ജൂണ്‍ മാസത്തെ അപേക്ഷിച്ച് 0.1 ബില്യണ്‍ യൂറോ കുറവാണ്.
ആറ് മാസത്തിനിടെ സര്‍ക്കാരിന്റെ പൊതുചെലവുകള്‍ കുറച്ചുള്ള അധികവരുമാനമായി ഖജനാവിന് ലഭിച്ചത് 0.7 ബില്യണ്‍ യൂറോ ആണ്. കഴിഞ്ഞ വര്‍ഷം ലഭിച്ച അധിക വരുമാനമായ 4.5 ബില്യണ്‍ യൂറോയെക്കാള്‍ വളരെ കുറവാണിതെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഈ വലിയ വ്യത്യാസത്തിന് കാരണം 2024 അവസാനം ആപ്പിള്‍ കമ്പനിയോട് 14 ബില്യണ്‍ യൂറോയുടെ അധിക ടാക്‌സ് നല്‍കിയതാണെന്നും ധനകാര്യവകുപ്പ് വ്യക്തമാക്കുന്നു.
കോര്‍പ്പറേഷന്‍ ടാക്‌സ് വരുമാനത്തെ സംബന്ധിച്ചിടത്തോളം ജൂണ്‍ മാസം വളരെ പ്രധാനപ്പെട്ടതാണ്. ഈ ജൂണില്‍ 7.5 ബില്യണ്‍ യൂറോയാണ് സര്‍ക്കാരിന് കോര്‍പ്പറേഷന്‍ ടാക്‌സ് ഇനത്തില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.3% അഥവാ 0.1 ബില്യണ്‍ അധികമാണിത്.
ഇത്തവണത്തെ ടാക്‌സ് വരുമാനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതാണെന്നും, ആദ്യ ആറ് മാസങ്ങള്‍ വളരെ മികച്ചതായിരുന്നു എന്നും ധനകാര്യമന്ത്രി സൈമണ്‍ ഹാരിസ് പ്രതികരിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments