പഴയ കാറുകള്‍ക്ക് പകരം ഇവി കാറുകള്‍ വാങ്ങിയാല്‍ 5,000 യൂറോ ഗ്രാന്റ് ലഭിക്കുന്ന സര്‍ക്കാരിന്റെ പരീക്ഷണപദ്ധതിയിലേയ്ക്ക് മിനിറ്റുകള്‍കം ലഭിച്ചത് നൂറുകണക്കിന് അപേക്ഷകള്‍. പദ്ധതിയിലേയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ച് 75 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ 2,000 അപേക്ഷകള്‍ എന്ന ലക്ഷ്യത്തിലെത്തിയതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയതായി Energy Authority of Ireland (SEAI) അറിയിച്ചു. പുതിയ ഇവി വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന 3,500 യൂറോ പര്‍ച്ചേയ്‌സ് ഗ്രാന്റിന് പുറമെ 5,000 യൂറോ കൂടി ഗ്രാന്റ് ലഭിക്കുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി.
ബുധനാഴ്ച രാവിലെ 9 മണിക്ക് അപേക്ഷ സ്വീകരിക്കാനാരംഭിച്ച് വെറും 75 മിനിറ്റുകള്‍ക്കുള്ളിലാണ് 2,000 അപേക്ഷകര്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് പദ്ധതി എത്തിച്ചേര്‍ന്നത്. ഡീലര്‍മാരുടെ അപേക്ഷകള്‍ കൂട്ടമായി എത്തിയത് കാരണം വെബ്‌സൈറ്റ് 10 മിനിറ്റ് ഡൗണ്‍ ആകുകയും ചെയ്തു.
ഫുള്ളി ഇലക്ട്രിക് കാറുകള്‍ക്കാണ് പദ്ധതി പ്രകാരം 5,000 യൂറോ ഗ്രാന്റായി ലഭിക്കുക. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് ഈ പദ്ധതി ബാധകമല്ല.
ആളുകളെ കൂടുതലായി ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ പ്രചോദിപ്പിക്കുന്നതിനായാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി 10 മില്യണ്‍ യൂറോയും വകയിരുത്തിയിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments