ഡബ്ലിനിൽ നടന്ന ആക്രമണത്തിൽ മദ്ധ്യയവയസ്കന് ഗുരുതര പരിക്ക്; പ്രതികളെ കണ്ടെത്താൻ പൊതുജനസഹായം തേടി ഗാർഡ

By Rose Malayalam Desk

ഡബ്ലിനിലെ Mulhuddart-ല്‍ വച്ച് നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.55-ഓടെ Parslickstown Drive-ല്‍ വച്ചാണ് 40-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, ദൃക്സാക്ഷികളെ തേടുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിക്കും 4.30-നും ഇടയില്‍ Parslickstown, Mulhuddart, Dublin 15 പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും സംഭവത്തിന് ദൃക്‌സാക്ഷികളായിട്ടുണ്ടെങ്കിലോ, സംഭവത്തിന്റെ സിസിടിവി, കാര്‍ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ കൈവശമുണ്ടെങ്കിലോ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്:
Blanchardstown Garda Station – (01) 666 7000
Garda Confidential Line – 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments