OICC വാട്ടർഫോർഡ് യൂണിറ്റ് ഗാന്ധിജയന്തി അനുസ്മരണം സംഘടിപ്പിച്ചു

By Rose Malayalam Desk

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2 വെള്ളിയാഴ്ച രാത്രി 9 മണിക്ക് വൈസ് പ്രസിഡന്റ് സിജോ ഡേവിഡിന്റെ വസതിയിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു.

ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച അനുസ്മരണ പരിപാടിയിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് സിജോ ഡേവിഡ് സ്വാഗതം ആശംസിച്ചു. IOC വൈസ് പ്രസിഡന്റ ജോർജ്കുട്ടി പുന്നമട ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് പ്രസിഡന്റ് പ്രിൻസ് മാത്യു ഗാന്ധിജയന്തി അനുസ്മരണ പ്രഭാഷണം നടത്തി. നവാസ്അലി,ജസീം, ജയ പ്രിൻസ് എന്നിവർ ആശംസകൾ നേർന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയതയും അക്രമവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ പകർത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ പ്രിൻസ് മാത്യു പറഞ്ഞു. ഗാന്ധിജിയുടെ ലാളിത്യം, സത്യസന്ധത, അഹിംസയിലുള്ള അടിയുറച്ച വിശ്വാസം എന്നിവ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.തുടർന്ന് അംഗങ്ങൾ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും IOC വാട്ടർഫോർഡ് ജോയിന്റ് സെക്രട്ടറി ആന്റണി പടയാട്ടിൽ നന്ദി അറിയിച്ചു. മധുരവിതരണത്തോടെ അനുസ്മരണ പരിപാടി സമാപിച്ചു.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments